ദിലാന്‍ പ്രീമിയം ആന്റിക് കളക്ഷന്‍ മന്ത്രി അഹമദ് ദേവര്‍കോവില്‍ ലോഞ്ചിംഗ് ചെയ്തു

സുല്‍ത്താന്‍ ഗോള്‍ഡ് മംഗല്‍പാടി ആസ്പത്രിക്ക് ഡയാലിസിസ് മെഷീന്‍ നല്‍കുംകാസര്‍കോട്: സ്വര്‍ണ്ണ-വജ്രാഭരണ വില്‍പ്പന രംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്ന സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന്റെ മുപ്പതാം വാര്‍ഷികാഘോഷ ചടങ്ങില്‍ അതിഥിയായി മന്ത്രി അഹമദ് ദേവര്‍കോവില്‍ എത്തി. 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി അവതരിപ്പിച്ച ദിലാന്‍ പ്രീമിയം ആന്റിക് കളക്ഷന്‍ മന്ത്രി അഹമദ് ദേവര്‍കോവില്‍ സുല്‍ത്താന്‍ ഗ്രൂപ്പ് എം.ഡി ഡോ. അബ്ദുല്‍ റഹൂഫിന് കൈമാറി ലോഞ്ചിംഗ് ചെയ്തു. കേരളത്തിലെ വ്യാപാര മേഖലയെ ഉണര്‍ത്തുന്നതില്‍ സ്വര്‍ണ്ണാഭരണ വ്യാപാര മേഖല വഹിക്കുന്ന സേവനം വലുതാണെന്ന് […]

സുല്‍ത്താന്‍ ഗോള്‍ഡ് മംഗല്‍പാടി ആസ്പത്രിക്ക് ഡയാലിസിസ് മെഷീന്‍ നല്‍കും
കാസര്‍കോട്: സ്വര്‍ണ്ണ-വജ്രാഭരണ വില്‍പ്പന രംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്ന സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന്റെ മുപ്പതാം വാര്‍ഷികാഘോഷ ചടങ്ങില്‍ അതിഥിയായി മന്ത്രി അഹമദ് ദേവര്‍കോവില്‍ എത്തി. 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി അവതരിപ്പിച്ച ദിലാന്‍ പ്രീമിയം ആന്റിക് കളക്ഷന്‍ മന്ത്രി അഹമദ് ദേവര്‍കോവില്‍ സുല്‍ത്താന്‍ ഗ്രൂപ്പ് എം.ഡി ഡോ. അബ്ദുല്‍ റഹൂഫിന് കൈമാറി ലോഞ്ചിംഗ് ചെയ്തു. കേരളത്തിലെ വ്യാപാര മേഖലയെ ഉണര്‍ത്തുന്നതില്‍ സ്വര്‍ണ്ണാഭരണ വ്യാപാര മേഖല വഹിക്കുന്ന സേവനം വലുതാണെന്ന് അദ്ദേഹം പറഞ്ഞു. കാസിം ഇരിക്കൂര്‍, അസീസ് കടപ്പുറം, എന്‍.എ ഹമീദ്, ഹനീഫ് നെല്ലിക്കുന്ന്, സുല്‍ത്താന്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഉണ്ണിത്താന്‍, റീജ്യണല്‍ മാനേജര്‍ സുമേഷ് കെ, ബ്രാഞ്ച് ഹെഡ് അഷ്‌റഫ് അലി മൂസ, ബ്രാഞ്ച് മാനേജര്‍ മുബീന്‍ ഹൈദര്‍, മാനേജര്‍മാരായ മജീദ്, മുഹമ്മദ്, കേശവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
30-ാം വാര്‍ഷികത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് സ്ഥാപകന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ നാമധേയത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റ് മംഗല്‍പാടി ഗവ. ആസ്പത്രിക്ക് ഡയാലിസിസ് മെഷീന്‍ നല്‍കും. എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഗള്‍ഫ് വ്യവസായിയും കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടറുമായ ഖാദര്‍ തെരുവത്ത്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, കെ.എം ബഷീര്‍, ബദറുല്‍മുനീര്‍ തുടങ്ങിയവരും സുല്‍ത്താന്‍ ഗോള്‍ഡ് സന്ദര്‍ശിച്ച് ആശംസ നേര്‍ന്നു. ജനറല്‍ മാനേജര്‍ ഉണ്ണിത്താന്‍ എ.കെയെ ചടങ്ങില്‍ ആദരിച്ചു.

Related Articles
Next Story
Share it