ചെമ്മനാട് പഞ്ചായത്തില്‍ ഡിജിറ്റല്‍ സാക്ഷരതക്ക് തുടക്കമായി

പൊയിനാച്ചി: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരത ക്ലാസുകള്‍ക്ക് ചെമ്മനാട് പഞ്ചായത്തില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ ഇരുപത്തിമൂന്ന് വാര്‍ഡുകളിലായി നൂറ് ക്ലാസുകള്‍ ആരംഭിക്കും. പഞ്ചായത്ത്തല ഡിജിറ്റല്‍ സാക്ഷരത ക്ലാസുകളുടെ ഉദ്ഘാടനം പത്താം വാര്‍ഡില്‍ പൊയിനാച്ചി മൊട്ടയിലെ പ്രണവം ക്ലബ്ബില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ നിര്‍വ്വഹിച്ചു.30 വയസിനും 50 വയസിനും ഇടയിലുള്ള ആളുകളെയാണ് ഡിജിറ്റല്‍ സാക്ഷരതയുട ഭാഗമാക്കി പരിശീലനം നല്‍കുന്നത്. പത്ത് പേരെ ഉള്‍പ്പെടുത്തിയുള്ള നൂറ് ക്ലാസുകള്‍ ആദ്യഘട്ടത്തില്‍ ആരംഭിക്കും. ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക […]

പൊയിനാച്ചി: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരത ക്ലാസുകള്‍ക്ക് ചെമ്മനാട് പഞ്ചായത്തില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ ഇരുപത്തിമൂന്ന് വാര്‍ഡുകളിലായി നൂറ് ക്ലാസുകള്‍ ആരംഭിക്കും. പഞ്ചായത്ത്തല ഡിജിറ്റല്‍ സാക്ഷരത ക്ലാസുകളുടെ ഉദ്ഘാടനം പത്താം വാര്‍ഡില്‍ പൊയിനാച്ചി മൊട്ടയിലെ പ്രണവം ക്ലബ്ബില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ നിര്‍വ്വഹിച്ചു.
30 വയസിനും 50 വയസിനും ഇടയിലുള്ള ആളുകളെയാണ് ഡിജിറ്റല്‍ സാക്ഷരതയുട ഭാഗമാക്കി പരിശീലനം നല്‍കുന്നത്. പത്ത് പേരെ ഉള്‍പ്പെടുത്തിയുള്ള നൂറ് ക്ലാസുകള്‍ ആദ്യഘട്ടത്തില്‍ ആരംഭിക്കും. ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നേടിയ വാര്‍ഡ്തല ഡി.ജി ബ്രിഗേഡര്‍മാരുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്. വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരന്‍, ശംസുദ്ദീന്‍ തെക്കില്‍, പഞ്ചായത്തംഗം രാജന്‍ കെ പൊയിനാച്ചി, ജില്ല സാക്ഷരത സമിതി അംഗം കെ.വി. വിജയന്‍ ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, വി. മോഹനന്‍ നായര്‍, പ്രേരക്, തങ്കമണി ചെറുകര, ശരണ്യ ഉഷാന്ത്, സുമതി ഗോപാലന്‍, മിനി ശശി നേതൃത്വം നല്‍കി.

Related Articles
Next Story
Share it