ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനും മക്കള്‍ക്കുമടക്കം കുടുംബത്തിലെ ആറ് പേര്‍ക്ക് കോവിഡ്

മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനും മക്കള്‍ക്കുമടക്കം കുടുംബത്തിലെ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ശില്‍പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര, മക്കളായ ശമീഷ, വിയാന്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ശില്‍പയുടെ അമ്മ സുനന്ദ ഷെട്ടി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ വീട്ടിലെ രണ്ട് ജോലിക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ശില്‍പയുടെ പരിശോധനഫലം നെഗറ്റിവ് ആണ്. കുടുംബാംഗങ്ങള്‍ ഡോക്ടറുടെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും വീട്ടുജോലിക്കാര്‍ ആശുപത്രിയില്‍ […]

മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനും മക്കള്‍ക്കുമടക്കം കുടുംബത്തിലെ ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ശില്‍പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര, മക്കളായ ശമീഷ, വിയാന്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ശില്‍പയുടെ അമ്മ സുനന്ദ ഷെട്ടി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ വീട്ടിലെ രണ്ട് ജോലിക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ശില്‍പയുടെ പരിശോധനഫലം നെഗറ്റിവ് ആണ്.

കുടുംബാംഗങ്ങള്‍ ഡോക്ടറുടെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും വീട്ടുജോലിക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ശില്‍പ വ്യക്തമാക്കി. മാസ്‌ക് ഉപയോഗിക്കുകയും സാനിറ്റൈസ് ചെയ്യുകയും വേണമെന്നും കോവിഡ് പോസിറ്റിവ് ആയാലും ഇല്ലെങ്കിലും മാനസികമായി പോസിറ്റിവ് ആയിരിക്കണമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് ദിവസം ഞങ്ങളുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു. എന്റെ ഭര്‍തൃമാതാപിതാക്കള്‍ കോവിഡ് പോസിറ്റിവ് ആയി. പിന്നാലെ മകള്‍ ശമീഷ, മകന്‍ വിയാന്‍, എന്റെ അമ്മ, ഏറ്റവുമൊടുവില്‍ ഭര്‍ത്താവ് രാജ് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. അവരെല്ലാവരും ഡോക്ടറുടെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. വീട്ടുജോലിക്കാരില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദൈവാനുഗ്രഹം കൊണ്ട് എല്ലാവരും രോഗമുക്തിയുടെ പാതയിലാണ്. ശില്‍പ കുറിച്ചു.

എന്റെ പരിശോധനഫലം നെഗറ്റിവ് ആണ്. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നോക്കുന്നുണ്ട്. എല്ലാ സഹായങ്ങളും നല്‍കിയ കോര്‍പറേഷന്‍ അധികൃതര്‍ക്ക് നന്ദി അറിയിക്കുന്നു. മാസ്‌ക് ഉപയോഗിക്കുക, സാനിറ്റൈസ് ചെയ്യുക, സുരക്ഷിതരായിരിക്കുക. കോവിഡ് പോസിറ്റിവ് ആയാലും ഇല്ലെങ്കിലും മാനസികമായി പോസിറ്റിവ് ആയിരിക്കുക'- ശില്‍പ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

Related Articles
Next Story
Share it