ബദിയടുക്ക: പനിബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കൂലിതൊഴിലാളി മരിച്ചു. അക്കരെ പള്ളത്തടുക്കയിലെ ഉപ്പഞ്ഞി-ഖദീജ ദമ്പതികളുടെ മകന് ഇബ്രാഹിം എന്ന ഉമ്പു(58)യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പനിബാധിച്ചതിനെ തുടര്‍ന്ന് മംഗളുരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: അവ്വാബി. മക്കള്‍: റൗഫ് (ദുബായ്), റഷീദ് (അബുദാബി), റസിയ, റംല, പരേതയായ റസീന. മരുമക്കള്‍: ഖലീദ് (മാവിനക്കട്ട), ഷമീര്‍ (നാരംപാടി), റഫീഖ് (പൊവ്വല്‍) നൗഷിദ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല എന്ന അന്ത, ഫസല്‍, അഹമ്മദ് എന്ന ആമു, പരേതയായ ആയിഷ.