മര്‍ദ്ദനമേറ്റയാള്‍ ചികിത്സക്കിടെ മരിച്ചു

കാസര്‍കോട്: സഹോദരനുമായുള്ള അടിപിടിക്കിടെ കാലിന് മുറിവേല്‍ക്കുകയും ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ബോധം നഷ്ടപ്പെടുകയും ചെയ്ത കാസര്‍കോട് ജെ.പി കോളനി സ്വദേശി ആസ്പത്രിയില്‍ മരിച്ചു. ജെ.പി കോളനിയിലെ അശ്വിന്‍ കുമാറാ(55)ണ് മരിച്ചത്. 26ന് ഉച്ചയ്ക്കുണ്ടായ അടിപിടിക്കിടെയാണ് കാലിന് പരിക്കേറ്റത്. ശസ്ത്രക്രിയക്കായി ആസ്പത്രിയില്‍ വെച്ച് അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ബോധം നഷ്ടപ്പെടുകയായിരുന്നുവത്രെ. പിന്നീട് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. ബന്ധു അരുണ്‍കുമാര്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കാസര്‍കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it