മുള്ളേരിയ: അസുഖം മൂലം ചികിത്സയിലായിരുന്ന ഹോട്ടലുടമ മരിച്ചു. ആദൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം ഹോട്ടലും പലചരക്ക് കടയും നടത്തി വന്നിരുന്ന ആദൂര്‍ കയംക്കൂടലുവിലെ നാരായണനാ(57)ണ് മരിച്ചത്. അസുഖം മൂലം വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ലത. മക്കള്‍: ഷിജിത്ത്, ഷിജില. സഹോദരങ്ങള്‍: ബാലകൃഷ്ണ, ദാമോധരന്‍, പ്രകാശ്.