വെള്ളം നീക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: വീടിന് സമീപത്തെ ആസ്പത്രി കെട്ടിടത്തിന് മുകളില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്യുന്നതിനിടെ വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. പുല്ലൂര്‍ ഉദയനഗറിലെ ദാമോദരന്‍ ആചാരി(64)യാണ് മരിച്ചത്. ഉദയനഗറിലെ ഗവ. ആയുര്‍വേദ ആസ്പത്രിയിലെ ടെറസില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞു വീണത്. സംഭവം ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ദാമോദരന് നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. ഭാര്യ: ഭാനുമതി.മക്കള്‍: രമ്യ, രേഷ്മ, പ്രിയ, രാഹുല്‍ (ഇന്‍ഡസ് മോട്ടോഴ്‌സ് ഓണക്കുന്ന്). മരുമക്കള്‍: […]

കാഞ്ഞങ്ങാട്: വീടിന് സമീപത്തെ ആസ്പത്രി കെട്ടിടത്തിന് മുകളില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്യുന്നതിനിടെ വയോധികന്‍ കുഴഞ്ഞു വീണു മരിച്ചു. പുല്ലൂര്‍ ഉദയനഗറിലെ ദാമോദരന്‍ ആചാരി(64)യാണ് മരിച്ചത്. ഉദയനഗറിലെ ഗവ. ആയുര്‍വേദ ആസ്പത്രിയിലെ ടെറസില്‍ കെട്ടിക്കിടന്ന വെള്ളം നീക്കം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞു വീണത്. സംഭവം ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ദാമോദരന് നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. ഭാര്യ: ഭാനുമതി.
മക്കള്‍: രമ്യ, രേഷ്മ, പ്രിയ, രാഹുല്‍ (ഇന്‍ഡസ് മോട്ടോഴ്‌സ് ഓണക്കുന്ന്). മരുമക്കള്‍: പുരുഷോത്തമന്‍ (പൊയിനാച്ചി), സുരേഷ് (കുട്ടക്കനി), സുമിത്ത് (പെരിയ).
സഹോദരങ്ങള്‍: എ. ഗൗരി (പാചക തൊഴിലാളി പുല്ലൂര്‍ ഗവ. യു.പി സ്‌കൂള്‍), പരേതരായ ഗംഗാധരന്‍ ആചാരി, നാരായണന്‍ ആചാരി, ഗോപാലന്‍ ആചാരി, മാധവന്‍ ആചാരി, ലക്ഷ്മി, മാണി നാരായണി.

Related Articles
Next Story
Share it