ലോറിയിടിച്ച് ബംബ്രാണ സ്വദേശി മരിച്ചു

ബന്തിയോട്: ബന്തിയോട്ട് മെഡിക്കലിലേക്ക് മരുന്നു വാങ്ങാന്‍ എത്തിയ ബംബ്രാണ സ്വദേശി കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ചു. ബംബ്രാണ പാബുള്‍ ഹൗസിലെ മൊയ്തീന്‍ (76) ആണ് മരിച്ചത്.ഇന്നലെ 11 മണിയോടെ ബന്തിയോട് ദേശീയപാതയിലായിരുന്നു അപകടം. ബന്തിയോട്ടെ മെഡിക്കലില്‍ നിന്ന് മരുന്നുവാങ്ങി മടങ്ങുമ്പോള്‍ അമിത വേഗതയില്‍ എത്തിയ കണ്ടെയ്‌നര്‍ ലോറിയിടിക്കുകയായിരുന്നു. ബന്തിയോട്ടെ സ്വകാര്യ ആസ്പ്രതിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ:ഖദീജു. മക്കള്‍: ഹാരിസ്, മുഹമ്മദ്, സിദ്ധിഖ്, നഫീസ, മറിയ, അസ്മ.

ബന്തിയോട്: ബന്തിയോട്ട് മെഡിക്കലിലേക്ക് മരുന്നു വാങ്ങാന്‍ എത്തിയ ബംബ്രാണ സ്വദേശി കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ചു. ബംബ്രാണ പാബുള്‍ ഹൗസിലെ മൊയ്തീന്‍ (76) ആണ് മരിച്ചത്.
ഇന്നലെ 11 മണിയോടെ ബന്തിയോട് ദേശീയപാതയിലായിരുന്നു അപകടം. ബന്തിയോട്ടെ മെഡിക്കലില്‍ നിന്ന് മരുന്നുവാങ്ങി മടങ്ങുമ്പോള്‍ അമിത വേഗതയില്‍ എത്തിയ കണ്ടെയ്‌നര്‍ ലോറിയിടിക്കുകയായിരുന്നു. ബന്തിയോട്ടെ സ്വകാര്യ ആസ്പ്രതിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ:ഖദീജു. മക്കള്‍: ഹാരിസ്, മുഹമ്മദ്, സിദ്ധിഖ്, നഫീസ, മറിയ, അസ്മ.

Related Articles
Next Story
Share it