മതേതര ചേരിയുടെ വിജത്തിനായി പ്രവാസി സമൂഹം സംഘടിക്കണം-കല്ലട്ര മാഹിന്‍ ഹാജി

ദുബായ്: രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിന്റെ ദൗത്യം ഒഴിച്ച് കൂടാനാവാത്തതാണെന്നും ഇന്ത്യാ രാജ്യത്തിന്റെ വീണ്ടെടുപ്പിനും മതേതര ചേരിയുടെ വിജയത്തിനുമായി പ്രവാസി സമൂഹം സംഘടിക്കണമെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ അന്‍സാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. […]

ദുബായ്: രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിന്റെ ദൗത്യം ഒഴിച്ച് കൂടാനാവാത്തതാണെന്നും ഇന്ത്യാ രാജ്യത്തിന്റെ വീണ്ടെടുപ്പിനും മതേതര ചേരിയുടെ വിജയത്തിനുമായി പ്രവാസി സമൂഹം സംഘടിക്കണമെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ അന്‍സാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. എം.എ. മുഹമ്മദ് ജമാലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. പി.എ ഇബ്രാഹിം ഹാജി സ്മൃതി സംഗമവും നടത്തി. അഡ്വ. ഇബ്രാഹിം പള്ളങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് മുംതാസ് സമീറ ചെര്‍ക്കളം, വനിത കെ.എം.സി.സി പ്രസിഡണ്ട് സഫിയ മൊയ്തീന്‍, ജിലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ സി.എച്ച് നൂറുദ്ദീന്‍, മഹ്മൂദ് ഹാജി പൈവളിഗെ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍ തളങ്കര, അഷ്റഫ് പാവൂര്‍, കെ.പി അബ്ബാസ് കളനാട്, സലാം തട്ടാഞ്ചേരി, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, എ.ജി.എ റഹ്മാന്‍, ഷബീര്‍ കൈതക്കാട്, ഇബ്രാഹിം ബേരിക്കെ, സത്താര്‍ ആലമ്പാടി, സി.എ ബഷീര്‍ പള്ളിക്കര, ആരിഫ് ചേരുമ്പ, ശിഹാബ് പാണത്തൂര്‍, റഷീദ് ആവിയില്‍, സലാം മാവിലാടം, വ്യവസായ പ്രമുഖരായ സ്പിക് അബ്ദുല്ല, റസാഖ് ചെറൂണി, ഇല്യാസ് പള്ളിപ്പുറം, വനിതാ കെ.എം.സി.സി നേതാക്കളായ റാബിയ സത്താര്‍, ആയിഷ മുഹമ്മദ്, റിയാനാ സലാം, തസ്നീം ഹാഷിം, സജിത ഫൈസല്‍, ഷഹീന ഖലീല്‍, ഫൗസിയ ഹനീഫ് സംബന്ധിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മഹ്മൂദ് ഹാജി പൈവളിഗെ ഖിറാഅത്തും ട്രഷറര്‍ ഹനീഫ് ടി.ആര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it