മുഹമ്മദ് കുഞ്ഞി മാഷുടെ ഡയമണ്ട് മ്യൂസിക്‌സ്
തായലങ്ങാടിയില്‍ ഒരു സംഗീത മാളിക... കാസര്‍കോട്ട് എത്തിയ നാളുകളില്‍ അതൊരു ആവേശകരമായ കാഴ്ചയും കേഴ്‌വിയും ആയിരുന്നു. ഹാര്‍മോണിയം, ബുള്‍ബുള്‍, തബല, ബോങ്കോസ്, മൊറോക്കോസ് എന്നിങ്ങനെ നാടന്‍ ലാളിത്യമാര്‍ന്ന വാദ്യോപകരണങ്ങള്‍. പ്രചുരപ്രചാരത്തിലാര്‍ന്ന ഹിന്ദി-മലയാളം തമിഴ് ഗാനങ്ങള്‍... ഒരു ചെറിയ മുറിയാണ്. ആളുകള്‍ തിക്കും തിരക്കുമായിരിക്കും. ഞങ്ങള്‍ ഊളിയിട്ട് അകത്തു കയറും. മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍. അതേ ആവിഷ്‌ക്കാര രസത്തോടെ രവി... എസ്. ജാനകിയും സുശീലയും പകര്‍ത്തിവെച്ചപോലെ മീര... നുള്ളിപ്പാടിയില്‍ വാഹനങ്ങളുടെ ഇലക്ട്രിക്കല്‍ മെക്കാനിസം ലയണല്‍ ജോസഫ്, തടിച്ച കണ്ണടച്ചില്ലിനുള്ളിലൂടെ […]
തായലങ്ങാടിയില്‍ ഒരു സംഗീത മാളിക... കാസര്‍കോട്ട് എത്തിയ നാളുകളില്‍ അതൊരു ആവേശകരമായ കാഴ്ചയും കേഴ്‌വിയും ആയിരുന്നു. ഹാര്‍മോണിയം, ബുള്‍ബുള്‍, തബല, ബോങ്കോസ്, മൊറോക്കോസ് എന്നിങ്ങനെ നാടന്‍ ലാളിത്യമാര്‍ന്ന വാദ്യോപകരണങ്ങള്‍. പ്രചുരപ്രചാരത്തിലാര്‍ന്ന ഹിന്ദി-മലയാളം തമിഴ് ഗാനങ്ങള്‍... ഒരു ചെറിയ മുറിയാണ്. ആളുകള്‍ തിക്കും തിരക്കുമായിരിക്കും. ഞങ്ങള്‍ ഊളിയിട്ട് അകത്തു കയറും. മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍. അതേ ആവിഷ്‌ക്കാര രസത്തോടെ രവി... എസ്. ജാനകിയും സുശീലയും പകര്‍ത്തിവെച്ചപോലെ മീര... നുള്ളിപ്പാടിയില്‍ വാഹനങ്ങളുടെ ഇലക്ട്രിക്കല്‍ മെക്കാനിസം ലയണല്‍ ജോസഫ്, തടിച്ച കണ്ണടച്ചില്ലിനുള്ളിലൂടെ […]
തായലങ്ങാടിയില്‍ ഒരു സംഗീത മാളിക... കാസര്‍കോട്ട് എത്തിയ നാളുകളില്‍ അതൊരു ആവേശകരമായ കാഴ്ചയും കേഴ്‌വിയും ആയിരുന്നു.
ഹാര്‍മോണിയം, ബുള്‍ബുള്‍, തബല, ബോങ്കോസ്, മൊറോക്കോസ് എന്നിങ്ങനെ നാടന്‍ ലാളിത്യമാര്‍ന്ന വാദ്യോപകരണങ്ങള്‍.
പ്രചുരപ്രചാരത്തിലാര്‍ന്ന ഹിന്ദി-മലയാളം തമിഴ് ഗാനങ്ങള്‍...
ഒരു ചെറിയ മുറിയാണ്. ആളുകള്‍ തിക്കും തിരക്കുമായിരിക്കും.
ഞങ്ങള്‍ ഊളിയിട്ട് അകത്തു കയറും. മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍. അതേ ആവിഷ്‌ക്കാര രസത്തോടെ രവി... എസ്. ജാനകിയും സുശീലയും പകര്‍ത്തിവെച്ചപോലെ മീര... നുള്ളിപ്പാടിയില്‍ വാഹനങ്ങളുടെ ഇലക്ട്രിക്കല്‍ മെക്കാനിസം ലയണല്‍ ജോസഫ്, തടിച്ച കണ്ണടച്ചില്ലിനുള്ളിലൂടെ ജോസഫ് ഹാര്‍മോണിയം കട്ടകളില്‍ വിരലോടിക്കുന്നത് കൗതുകം വിതറുന്ന കാഴ്ചയാണ്. വയലിനും ഗിത്താറും ചുണ്ടിലൊരു കത്തുന്നമുറി ബീഡിയുമായി ഹംഫ്രി, ഡ്രം വായിക്കുമ്പോഴും മുറിയില്‍ തിങ്ങി നിറഞ്ഞ് അലോസരമുണ്ടാക്കുന്ന കൊച്ചു മക്കളെ വിരട്ടുന്ന രാമന്‍.
പെയിന്റര്‍ ആമദ്ച്ച തായലങ്ങാടിക്കാരനാണ്. (ഏറെ പരിചയം ആയപ്പോള്‍ പാട്ടുപാടാനുള്ള എന്റെ താല്‍പ്പര്യം മനസിലാക്കി ആമദ്ച്ച പഠിച്ച പണി പതിനെട്ടും നോക്കി. 'താണ നിലത്തേ നീരോടൂ... എന്ന യേശുദാസ് ഗാനം പാടിക്കാം. അന്ന് എന്റെ ഫേവറിറ്റ് പാട്ടായിരുന്നു അത്.
'താളം വേണം... നിനക്ക് അതില്ല' ആമദ്ച്ച തികഞ്ഞ ഖേദത്തോടെ ബോധ്യപ്പെടുത്തി.
അന്നത്തെ ടൈറ്റ് പാന്റ്‌സും കളര്‍ ഷര്‍ട്ടുമായി മുഹമ്മദ് കുഞ്ഞി മാഷ് ഹാര്‍മോണിയത്തിലും മൊത്തം മ്യൂസിക് കണക്ടര്‍ എന്ന നിലയ്ക്കും ബദ്ധ ശ്രദ്ധനായിരിക്കും. മൊഞ്ചന്‍. പിന്നീട് ഏറെ അടുപ്പമുണ്ടാവുകയും ഞങ്ങളൊന്നിച്ച് നാടകം അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ നാടകത്തിനാവശ്യമായ പശ്ചാത്തല സംഗീതം മിക്‌സ് ചെയ്യുന്നതില്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ക്കുള്ള വിരുത് പലേ പഴയ ഓര്‍മ്മകളും വിടര്‍ത്തി.
ചങ്ങനാശ്ശേരി ജീവിത കാലത്ത് ഗീഥാ ആര്‍ട്‌സ് ക്ലബ്ബില്‍ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ പാട്ടുകള്‍ ട്യൂണ്‍ ചെയ്യുന്നത് മാത്രമല്ല; അയിരൂര്‍ സദാശിവന്‍, സല്‍മ (സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ സഹ ധര്‍മ്മിണി) എന്നിവരെ പാടിക്കുന്നതും നാടകീയ സീനുകളില്‍ 'നൊട്ടേഷന്‍' ഇടുന്നതും വീണ്ടും കാസര്‍കോടന്‍ വേദികളില്‍ എന്നെ തെര്യപ്പെടുത്തിയത് മുഹമ്മദ് കുഞ്ഞി മാസ്റ്ററാണ്.
'ഡയമണ്ട് മ്യൂസിക്' ഗാനമേള ടൗണിലും പരിസരത്തും എവിടുണ്ടെങ്കിലും ഞങ്ങള്‍ ഒരു സംഘം റെഡി ആയിരിക്കും.
ടി.വി. ഗംഗാധരന്‍, രഘു, ഏയ്ഞ്ചല്‍ ആര്‍ട്‌സ് ശശി എന്നിങ്ങനെ ഒരു നിര. ആട്ടോ മൊബീല്‍ കടയില്‍ സെയില്‍സ്മാനായിരുന്ന ജോയി കടുത്ത സംഗീത പ്രേമി ആയിരുന്നു. ഡയമണ്ട് മ്യൂസിക് ഗാനമേള ഓര്‍ക്കസ്‌ട്രേഷന്‍ വിപുലമാക്കി ജയചന്ദ്രന്‍, മാധുരി എന്നിവരെ ഉള്‍പ്പെടുത്തി ലളിത കലാ സദനത്തില്‍ മൂന്നു മണിക്കൂര്‍ ഗാനമേള ആലോചിച്ചു. മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍ അനുകൂലിച്ചില്ല. ഡയമണ്ട് കലാകാരന്മാര്‍ മാത്രം ഉള്ള പരിപാടിയേ മാഷ്‌ക്ക് താല്‍പര്യമുള്ളൂ.
മറ്റൊരു 'സ്റ്റോറി' ആയി എഴുതുന്നതിനാല്‍ തബലയില്‍ മാന്ത്രിക വിരലുകള്‍ ചലിപ്പിക്കുന്ന 'ഡയമണ്ടിന്റെ' രാമകൃഷ്ണന്‍ എന്ന തബലിസ്റ്റിനെ ഓര്‍ക്കാതെ വയ്യ. രാമകൃഷ്ണന്‍ എന്റെ കഠിന സുഹൃത്തുക്കളില്‍ ഒരാള്‍ കൂടി ആയിരുന്നു.
കെ.എസ്. അബ്ദുല്ല പറയുമായിരുന്നു. ഡയമണ്ട് മ്യൂസിക്കിലെ രവി ബോംബൈയില്‍ ആയിരുന്നെങ്കില്‍ കഥ വേറൊന്ന് ആകുമായിരുന്നു.
സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനം ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ ചരിത്രസംഭവമായ ദിനരാത്രങ്ങളില്‍ ഒന്ന്, മംഗലാപുരം 'ന്യൂവോയിസ്' ഗാനമേള ആയിരുന്നു. റാഫി, കിഷോര്‍, താലത്ത് ഗാനങ്ങള്‍ ആലപിച്ച മംഗലാപുരം ഗായകര്‍ ഞങ്ങളുടെ നിര്‍ദ്ദേശം മാനിച്ച് രവിക്ക് പാട്ടുപാടാന്‍ അവസരം നല്‍കി. കെ.എസിന്റെ നിര്‍ദ്ദേശമായിരുന്നു. 'ദോസ്താ'യിലെ 'ചാഹും ഗമേ' അടക്കം രണ്ട് ഗാനം രവി ആലപിച്ചു. പാടിക്കഴിഞ്ഞ് രവി സ്റ്റേജ് വിട്ടു വരുമ്പോള്‍ കെ.എസ് ഒരു ബോട്ടില്‍ മാംഗോ ജ്യൂസ് (അന്ന് തളങ്കരയില്‍ ശുദ്ധമായ മാംഗോ ജ്യൂസ് ധാരാളം കിട്ടുമായിരുന്നു) രവിക്ക് നേരിട്ട് നല്‍കി. രവിയുടെ കണ്ണുകള്‍ നിറഞ്ഞു. കെ.എസ് അബ്ദുല്ല ആ പോക്കറ്റില്‍ എന്തോ വെച്ചുകൊടുത്തു.
കല്ല്യാണ വീടുകളില്‍ 'ഡയമണ്ടി'നു ക്ഷണം കിട്ടുമായിരുന്നു. നല്ല ആസ്വാദകര്‍ ഉള്ള പന്തലുകളില്‍ മാത്രം മുഹമ്മദ് കുഞ്ഞി മാഷ് ഓര്‍ഡര്‍ സ്വീകരിച്ചു. 1500 ക.യും യാത്രാബത്തയും വാങ്ങാറുണ്ടായിരുന്നു. ഓര്‍മ്മ ശരിയാണെങ്കില്‍ ചൂദ്ര വളപ്പ് ഹാജിയുടെ മകളുടെ കല്ല്യാണത്തിന് ഒരു പരിപാടി നടത്തിയ ഓര്‍മ്മയുണ്ട്. കാഞ്ഞങ്ങാട്ടെ ശ്രീധരനും മീരയും 'കുടമുല്ലപ്പൂവിനും, മലയാളിപ്പെണ്ണിനും...,നൂപുരഗാനത്തിന്‍ യമുനാതീരത്ത്...തുടങ്ങിയ ഗാനങ്ങള്‍ ആലപിക്കാന്‍ ഫസ്റ്റ് ബി.ജി.എം ആരംഭിക്കുമ്പോള്‍ തന്നെ ജനക്കൂട്ടം കയ്യടി ആരംഭിക്കും. ഇടവേളയില്‍ തബലിസ്റ്റ് രാമകൃഷ്ണന്‍ തബലയില്‍ മാത്രം ചില പെരുക്കങ്ങള്‍ പതിവായിരുന്നു. 'പഞ്ചവാദ്യം മുതല്‍ കടുക്കാം പറക്കല്‍ വരെ രാമകൃഷ്ണന്റെ വിരലുകളില്‍ നിന്ന് പറയുമ്പോള്‍ സദ്യക്കാര്‍ക്കിടയില്‍ വെള്ളരിപ്രാവുകള്‍ ചിറകടിച്ചുയരും. ആ കാസര്‍കോടന്‍ നാളുകള്‍ കനക പ്രവാഹ നാളുകളില്‍ ആഹ്ലാദത്തിന്റെ അസുലഭ നിമിഷങ്ങളുടേതായിരിക്കും. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ മകന്‍ ഫിറോസ് ഇന്ന് അറിയപ്പെടുന്ന മ്യൂസിക് ഓര്‍ഗനൈസര്‍ ആണ്.