കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് 2.28 കോടി രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ കാണാതായി; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കാസര്‍കോട്: കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഷോറൂമുകളുള്ള പ്രമുഖ ജ്വല്ലറിയുടെ കാസര്‍കോട് ശാഖയില്‍ നിന്ന് 2.28 കോടി രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ മോഷണം പോയി. ഇതുസംബന്ധിച്ച് ഡയമണ്ട് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന മംഗളൂരു സ്വദേശിയായ യുവാവിനെതിരെ ജ്വല്ലറി അധികൃതര്‍ പരാതിയുമായി കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി. കഴിഞ്ഞ ആഴ്ച ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് ആഭരണങ്ങള്‍ കാണുന്നില്ലെന്ന് വ്യക്തമായത്. അതിനിടെ കാസര്‍കോട്ടെ ജ്വല്ലറി ശാഖയിലെ ഡയമണ്ട് സെക്ഷനിലുണ്ടായിരുന്ന മംഗളൂരു സ്വദേശിയെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ മംഗളൂരു പലീസ് അന്വേഷണം തുടങ്ങി. പതിവുപോലെ […]

കാസര്‍കോട്: കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഷോറൂമുകളുള്ള പ്രമുഖ ജ്വല്ലറിയുടെ കാസര്‍കോട് ശാഖയില്‍ നിന്ന് 2.28 കോടി രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ മോഷണം പോയി.
ഇതുസംബന്ധിച്ച് ഡയമണ്ട് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന മംഗളൂരു സ്വദേശിയായ യുവാവിനെതിരെ ജ്വല്ലറി അധികൃതര്‍ പരാതിയുമായി കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി. കഴിഞ്ഞ ആഴ്ച ഓഡിറ്റിംഗ് നടത്തിയപ്പോഴാണ് ആഭരണങ്ങള്‍ കാണുന്നില്ലെന്ന് വ്യക്തമായത്. അതിനിടെ കാസര്‍കോട്ടെ ജ്വല്ലറി ശാഖയിലെ ഡയമണ്ട് സെക്ഷനിലുണ്ടായിരുന്ന മംഗളൂരു സ്വദേശിയെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ മംഗളൂരു പലീസ് അന്വേഷണം തുടങ്ങി. പതിവുപോലെ ഭര്‍ത്താവ് ശനിയാഴ്ച്ചയും ജ്വല്ലറിയിലേക്ക് പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസിലെ രഹസ്യാന്വേഷണവിഭാഗം വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

Related Articles
Next Story
Share it