'അഭയപൂര്‍വം' അവര്‍ ഒത്തുചേര്‍ന്നു; ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഡയാലിസിസ് രോഗികളുടെ സംഗമം
കാസര്‍കോട്: അഭയം ഡയലാലിസിസ് സെന്ററില്‍ ഡയാലിസിസ് നടത്തി വരുന്ന 55 രോഗികളും കുടുംബങ്ങളും പ്രയാസങ്ങള്‍ മറന്ന് ഒത്തുചേര്‍ന്ന 'അഭയപൂര്‍വം' പരിപാടി വേറിട്ട അനുഭവമായി.ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസിന് വിധേയമാകുന്നവര്‍ തങ്ങളുടെ കുടുംബത്തോടൊപ്പം ബേക്കല്‍ ബീച്ചില്‍ സംഗമിച്ചപ്പോള്‍ സന്തോഷം പങ്കിടാന്‍ നിരവധി പേരെത്തി. കുട്ടികള്‍ക്കുള്ള മത്സരപരിപാടികളും അരങ്ങേറി.ഖുദ്‌റത്തിന്റെ കഥ പറച്ചില്‍, ആസിഫ് കാസര്‍കോടിന്റെ സ്റ്റാന്‍ഡ് അപ്പ് കോമഡി, യുവഗായകന്‍ ഫാദിലിന്റെ ലൈവ് മ്യൂസിക് തുടങ്ങിയ പരിപാടികളും അരങ്ങേറി.2018 മുതല്‍ സൗജന്യ ഡയാലിസിസ് നടത്തി വരുന്ന അഭയം ഡയാലിസിസ് സെന്ററിന്റെ […]

കാസര്‍കോട്: അഭയം ഡയലാലിസിസ് സെന്ററില്‍ ഡയാലിസിസ് നടത്തി വരുന്ന 55 രോഗികളും കുടുംബങ്ങളും പ്രയാസങ്ങള്‍ മറന്ന് ഒത്തുചേര്‍ന്ന 'അഭയപൂര്‍വം' പരിപാടി വേറിട്ട അനുഭവമായി.
ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസിന് വിധേയമാകുന്നവര്‍ തങ്ങളുടെ കുടുംബത്തോടൊപ്പം ബേക്കല്‍ ബീച്ചില്‍ സംഗമിച്ചപ്പോള്‍ സന്തോഷം പങ്കിടാന്‍ നിരവധി പേരെത്തി. കുട്ടികള്‍ക്കുള്ള മത്സരപരിപാടികളും അരങ്ങേറി.
ഖുദ്‌റത്തിന്റെ കഥ പറച്ചില്‍, ആസിഫ് കാസര്‍കോടിന്റെ സ്റ്റാന്‍ഡ് അപ്പ് കോമഡി, യുവഗായകന്‍ ഫാദിലിന്റെ ലൈവ് മ്യൂസിക് തുടങ്ങിയ പരിപാടികളും അരങ്ങേറി.
2018 മുതല്‍ സൗജന്യ ഡയാലിസിസ് നടത്തി വരുന്ന അഭയം ഡയാലിസിസ് സെന്ററിന്റെ അഞ്ചാം വൈദികത്തിന്റെ ഭാഗമായാണ് 'അഭയപൂര്‍വം' സംഘടിപ്പിച്ചത്.