ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ഡയാലിസിസ് മെഷീന്‍ സമര്‍പ്പണവും മെഗാ മ്യൂസിക്കല്‍ ഇവന്റും മൊയ്തീന്‍കുട്ടി ഹാജിക്കും അച്ചു നായന്മാര്‍മൂലക്കും പുരസ്‌കാരം വിതരണവും 30ന്
കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ രണ്ടാം ഘട്ട സൗജന്യ ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണവും രണ്ട് വീടുകളുടെ താക്കോല്‍ദാനവും 30ന് വൈകിട്ട് 6.30ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.കഴിഞ്ഞ രണ്ടര വര്‍ഷമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാലിക് ദീനാര്‍ ആസ്പത്രിയുമായി സഹകരിച്ച് സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിച്ചുവരികയാണ്. ദിനംപ്രതി വൃക്ക രോഗികള്‍ കൂടി വരുന്നതിനനുസരിച്ച് കാസര്‍കോട് ഡയാലിസിസ് ചെയ്യാന്‍ സൗകര്യമില്ല. ഇത്തരം സാഹചര്യത്തിലാണ് പുതുതായി രണ്ട് മെഷീനുകള്‍ കൂടി സ്ഥാപിക്കുന്നത്.എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഡയാലിസിസ് മെഷീന്‍ […]

കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ രണ്ടാം ഘട്ട സൗജന്യ ഡയാലിസിസ് മെഷീനുകളുടെ സമര്‍പ്പണവും രണ്ട് വീടുകളുടെ താക്കോല്‍ദാനവും 30ന് വൈകിട്ട് 6.30ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
കഴിഞ്ഞ രണ്ടര വര്‍ഷമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാലിക് ദീനാര്‍ ആസ്പത്രിയുമായി സഹകരിച്ച് സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിച്ചുവരികയാണ്. ദിനംപ്രതി വൃക്ക രോഗികള്‍ കൂടി വരുന്നതിനനുസരിച്ച് കാസര്‍കോട് ഡയാലിസിസ് ചെയ്യാന്‍ സൗകര്യമില്ല. ഇത്തരം സാഹചര്യത്തിലാണ് പുതുതായി രണ്ട് മെഷീനുകള്‍ കൂടി സ്ഥാപിക്കുന്നത്.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഡയാലിസിസ് മെഷീന്‍ സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചെങ്കള പഞ്ചായത്തിലും ഉദുമ പഞ്ചായത്തിലും നിര്‍മ്മിച്ചുനല്‍കുന്ന ഓരോ വീടുകളുടെ താക്കോല്‍ ദാനം അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, എ.കെ.എം. അഷ്റഫ് എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. പാവപ്പെട്ട രോഗികള്‍ക്കുള്ള ധനസഹായവും വിതരണം ചെയ്യും. സമൂഹത്തില്‍ മികച്ച സേവനം നടത്തുന്ന മഹത്വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി കെ. മൊയ്തീന്‍കുട്ടി ഹാജിയെയും അച്ചു നായന്‍മാര്‍മൂലയെയും ലയണ്‍സ് എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും.
പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായികയും സൂഫി സംഗീതജ്ഞയുമായ അനിതാ ഷേഖിന്റെ നേതൃത്വത്തില്‍ നടക്കുന്ന റിംജിം സംഗീത സന്ധ്യയും അരങ്ങേറും.
പത്ര സമ്മേളനത്തില്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എം.എം. നൗഷാദ്, സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന്, ട്രഷറര്‍ എം.എ സിദ്ദീഖ്, വൈസ് പ്രസിഡണ്ട് അഷ്റഫ് ഐവ, ഇലക്ടഡ് പ്രസിഡണ്ട് ഷരീഫ് കാപ്പില്‍, ജലീല്‍ മുഹമ്മദ്, മഹമൂദ് ഇബ്രാഹിം, ഷിഹാബ് തോരവളപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.