ഡയാലൈഫ് ഹോസ്പിറ്റല്‍<br>പുലിക്കുന്നില്‍ പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: ആതുര ശുശ്രൂഷ രംഗത്ത് പുത്തന്‍ മാറ്റങ്ങളുമായി ഡയ ലൈഫ് ഹോസ്പിറ്റല്‍ കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു.ആസ്പത്രിയുടെ സോഫ്റ്റ് ലോഞ്ചിംഗ് കുമ്പോള്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ നടന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി വിഭാഗം, ജനറല്‍ മെഡിസിന്‍, ഡയബറ്റിക് സെന്റര്‍, യൂറോളജി, കിഡ്‌നി വിഭാഗം, ശ്വാസകോശ വിഭാഗം, കുട്ടികളുടെ വിഭാഗം, നേത്ര പരിശോധന വിഭാഗം എന്നിവയോടൊപ്പം ആധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടിയ ഡെന്റല്‍ ക്ലിനിക് ജില്ലയിലെ ആദ്യത്തെ ഒപിജി സെന്റര്‍ ദന്താസ്പത്രി എന്നിവയുടെ […]

കാസര്‍കോട്: ആതുര ശുശ്രൂഷ രംഗത്ത് പുത്തന്‍ മാറ്റങ്ങളുമായി ഡയ ലൈഫ് ഹോസ്പിറ്റല്‍ കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു.
ആസ്പത്രിയുടെ സോഫ്റ്റ് ലോഞ്ചിംഗ് കുമ്പോള്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ നടന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി വിഭാഗം, ജനറല്‍ മെഡിസിന്‍, ഡയബറ്റിക് സെന്റര്‍, യൂറോളജി, കിഡ്‌നി വിഭാഗം, ശ്വാസകോശ വിഭാഗം, കുട്ടികളുടെ വിഭാഗം, നേത്ര പരിശോധന വിഭാഗം എന്നിവയോടൊപ്പം ആധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടിയ ഡെന്റല്‍ ക്ലിനിക് ജില്ലയിലെ ആദ്യത്തെ ഒപിജി സെന്റര്‍ ദന്താസ്പത്രി എന്നിവയുടെ പ്രവര്‍ത്തനമാണ് ആരംഭിച്ചത്.
തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, സിറാജുദ്ധീന്‍ ഫൈസി ചേരാല്‍, പുലിക്കുന്ന് പള്ളി ഖത്തീബ് ശരീഫ് മൗലവി, ഡയലൈഫ് ചെയര്‍മാന്‍ ഡോ. മൊയ്ദീന്‍ കുഞ്ഞി ഐ.കെ, എന്‍.എ അബ്ദുല്‍ ഖാദര്‍, മൊയ്തു കൊറക്കോട്, ടി.എ അബ്ദുല്‍ ഖാദിര്‍ ഹാജി, ഐ.കെ അബ്ബാസ്, മുഹമ്മദ് കുഞ്ഞു ഐ.കെ, ശംസുദ്ധീന്‍, സലീം തളങ്കര, കുമാരന്‍ പുലിക്കുന്ന്, ബദ്‌റുദ്ധീന്‍ ഐ.കെ, ഫാറൂഖ് ഐ.കെ സംബന്ധിച്ചു.

Related Articles
Next Story
Share it