ഗര്‍ഭിണിയായത് കൊണ്ടല്ല വിവാഹം കഴിച്ചത്; മറുപടിയുമായി ദിയ മിര്‍സ

മുംബൈ: ഗര്‍ഭിണിയായത് കൊണ്ടല്ല വിവാഹം കഴിച്ചതെന്ന് നടി ദിയ മിര്‍സ. താന്‍ വിവാഹിതയായെന്ന വിവരം ആരാധകരോട് പങ്കുവെച്ചപ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് താരം പ്രതികരിച്ചത്. ആരോഗ്യകാരണങ്ങള്‍ കൊണ്ടാണ് ഗര്‍ഭിണിയായ വിവരം പറയാതിരുന്നതെന്നും ഗര്‍ഭധാരണവും വിവാഹവുമായി ബന്ധമില്ലെന്നും താരം വ്യക്തമാക്കി. അടുത്തിടെയാണ് താന്‍ വിവാഹിതയാണെന്ന വിവരം ദിയ വ്യക്തമാക്കിയത്. മാലിദ്വീപില്‍ നിന്നുമുള്ള മനോഹര ചിത്രം പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഗര്‍ഭിണി ആയതിനാലാണ് പെട്ടെന്ന് വിവാഹം കഴിച്ചതെന്നായിരുന്നു ചിലരുടെ കമന്റ്. വിവാഹത്തിന് മുമ്പ് തന്നെ ദിയ ഗര്‍ഭിണി […]

മുംബൈ: ഗര്‍ഭിണിയായത് കൊണ്ടല്ല വിവാഹം കഴിച്ചതെന്ന് നടി ദിയ മിര്‍സ. താന്‍ വിവാഹിതയായെന്ന വിവരം ആരാധകരോട് പങ്കുവെച്ചപ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് താരം പ്രതികരിച്ചത്. ആരോഗ്യകാരണങ്ങള്‍ കൊണ്ടാണ് ഗര്‍ഭിണിയായ വിവരം പറയാതിരുന്നതെന്നും ഗര്‍ഭധാരണവും വിവാഹവുമായി ബന്ധമില്ലെന്നും താരം വ്യക്തമാക്കി.

അടുത്തിടെയാണ് താന്‍ വിവാഹിതയാണെന്ന വിവരം ദിയ വ്യക്തമാക്കിയത്. മാലിദ്വീപില്‍ നിന്നുമുള്ള മനോഹര ചിത്രം പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഗര്‍ഭിണി ആയതിനാലാണ് പെട്ടെന്ന് വിവാഹം കഴിച്ചതെന്നായിരുന്നു ചിലരുടെ കമന്റ്. വിവാഹത്തിന് മുമ്പ് തന്നെ ദിയ ഗര്‍ഭിണി ആയിരുന്നു എന്ന് പറയേണ്ടതായിരുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

വനിത പൂജാരിയെ കൊണ്ടുവന്ന് സ്ഥിരസങ്കല്‍പ്പത്തെ തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ദിയ. പിന്നെ എന്തുകൊണ്ടാണ് വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തുപറയാതിരുന്നത്? ഒരു ആരാധകന്റെ ചോദിച്ചു. ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെ; മികച്ച ചോദ്യം, ആദ്യമേ പറയട്ടെ, ഒന്നിച്ച് കുട്ടിയുണ്ടായതുകൊണ്ടല്ല ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഒന്നിച്ചു ജീവിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ മുതല്‍ ഞങ്ങള്‍ വിവാഹിതരാണ്. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് കുഞ്ഞുണ്ടാകുന്നതിനെക്കുറിച്ച് അറിയുന്നത്. അതിനാല്‍ ഈ വിവാഹം ഗര്‍ഭത്തിന്റെ ഫലമല്ല. ഗര്‍ഭം സുരക്ഷിതമാണോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് പ്രഖ്യാപനം നടത്താതിരുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്തയാണിത്. ഇത് സംഭവിക്കാനായി വര്‍ഷങ്ങളാണ് ഞാന്‍ കാത്തിരുന്നത്. ആരോഗ്യപരമായ കാരണങ്ങളല്ലാതെ മറ്റൊന്നുകൊണ്ടും ഞാനിത് മൂടിവയ്ക്കില്ല. ദിയ മര്‍സ പറഞ്ഞു.

Related Articles
Next Story
Share it