ധീരജ് വധം: നിഖില്‍ പൈലിയും കൂട്ടാളിയും അറസ്റ്റില്‍

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിനെ കുത്തിക്കൊന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി, ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റ് പൊലീസ് ഇന്നുച്ചയോടെ രേഖപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാന്‍ വേണ്ടിയാണ് കോളേജില്‍ എത്തിയതെന്നും കയ്യില്‍ കത്തി കരുതിയത് സ്വയരക്ഷക്ക് വേണ്ടിയാണെന്നും നിഖില്‍ പൈലി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ ഇരുവരുടേയും പങ്ക് വ്യക്തമായെന്നും നിഖില്‍ പൈലി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് […]

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിനെ കുത്തിക്കൊന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി, ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റ് പൊലീസ് ഇന്നുച്ചയോടെ രേഖപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാന്‍ വേണ്ടിയാണ് കോളേജില്‍ എത്തിയതെന്നും കയ്യില്‍ കത്തി കരുതിയത് സ്വയരക്ഷക്ക് വേണ്ടിയാണെന്നും നിഖില്‍ പൈലി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ ഇരുവരുടേയും പങ്ക് വ്യക്തമായെന്നും നിഖില്‍ പൈലി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ധീരജിന്റെ സംസ്‌കാരം ഇന്ന് ജന്മനാടായ തളിപ്പറമ്പില്‍ നടക്കും. ഇടുക്കി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചു. നൂറുകണക്കിന് ആളുകളാണ് ധീരജിന്റെ മൃതദേഹം അവസാനമായി ഒരുനോക്കുകാണാന്‍ എത്തിയത്. തുടര്‍ന്ന് വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. തളിപ്പറമ്പിലെ വീടിനോട് ചേര്‍ന്ന് പാര്‍ട്ടി വാങ്ങിയ സ്ഥലത്ത് രാത്രിയോടെ സംസ്‌കാരം നടക്കും. കണ്ണൂരില്‍ മൃതദേഹം എത്തിക്കുന്ന സാഹചര്യത്തില്‍ പൊലീസ് ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് മുമ്പില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്റെ വാഹനത്തിനും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച് കോണ്‍ഗ്രസ് അന്വേഷണം നടത്തുമെന്നും തുടര്‍ന്ന് നടപടിയുണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Related Articles
Next Story
Share it