ചെങ്കല്‍ ഉല്‍പാദക ഉടമസ്ഥ ക്ഷേമസംഘം ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി

കാസര്‍കോട്: പതിച്ചുനല്‍കിയ ഭൂമിയില്‍ പെര്‍മിറ്റ് അനുവദിക്കുക, പിടിക്കപ്പെടുന്ന വണ്ടികള്‍ തല്‍ക്ഷണം പിഴ ചുമത്തി വിട്ടുനല്‍കുക, 75000 രൂപ ഉണ്ടായിരുന്ന റോയല്‍റ്റി 5 ലക്ഷം രൂപയായി വര്‍ധിപ്പിച്ചത് പുനഃപരിശോധിക്കുക, ചെങ്കല്‍ മേഖലയിലെ തൊഴിലുടമകളെയും തൊഴിലാളികളെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന ചെങ്കല്‍ ഉല്‍പാദക ഉടമസ്ഥ ക്ഷേമ സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ചെങ്കല്‍ ഉല്‍പാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ […]

കാസര്‍കോട്: പതിച്ചുനല്‍കിയ ഭൂമിയില്‍ പെര്‍മിറ്റ് അനുവദിക്കുക, പിടിക്കപ്പെടുന്ന വണ്ടികള്‍ തല്‍ക്ഷണം പിഴ ചുമത്തി വിട്ടുനല്‍കുക, 75000 രൂപ ഉണ്ടായിരുന്ന റോയല്‍റ്റി 5 ലക്ഷം രൂപയായി വര്‍ധിപ്പിച്ചത് പുനഃപരിശോധിക്കുക, ചെങ്കല്‍ മേഖലയിലെ തൊഴിലുടമകളെയും തൊഴിലാളികളെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സംസ്ഥാന ചെങ്കല്‍ ഉല്‍പാദക ഉടമസ്ഥ ക്ഷേമ സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ചെങ്കല്‍ ഉല്‍പാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുധാകര പൂജാരി അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡണ്ട് നാരായണന്‍ കൊളത്തൂര്‍, ജില്ലാ ട്രഷറര്‍ എം. വിനോദ് കുമാര്‍, ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.വി. ബാബു മാവുങ്കാല്‍, ഐ.എന്‍.ടി.യു.സി. ജില്ലാ വൈസ് പ്രസിഡണ്ട് അര്‍ജുനന്‍ തായലങ്ങാടി, സത്യന്‍ ഉപ്പള, കെ. സുകുമാരന്‍ നായര്‍, ഹരീഷ് ഷെട്ടി, സുരേഷ് പെരിയ, ഗോപാലകൃഷ്ണന്‍, ചന്ദ്രന്‍ അരിങ്ങാല്‍, മോഹനന്‍, അനില്‍ കുമാര്‍, രഞ്ജിത്, മൊയ്തീന്‍ കുമ്പള, രജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഹുസൈന്‍ ബേര്‍ക്ക സ്വാഗതവും വിശ്വംഭരന്‍ ചെറുവത്തുര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it