പെര്‍വാഡ് അടിപ്പാത ആവശ്യപ്പെട്ട് ധര്‍ണ

പെര്‍വാഡ്: ദേശീയപാത പണി പുരോഗമിക്കവേ വഴി അടഞ്ഞു പോയ ദേശീയ 66ല്‍ പെര്‍വാഡ് ജംഗ്ഷനില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെര്‍വാഡ് ജംഗ്ഷനില്‍ ധര്‍ണ നടത്തി.നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഒരു സ്വകാര്യ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഒരു മത ഭൗതിക സമന്വയ ഉന്നത വിദ്യാഭ്യാസ സ്ഥാപനം, ഒരു നഴ്‌സറി സ്‌കൂള്‍, അംഗന്‍വാടി, കല്യാണ മണ്ഡപം, കമ്മ്യൂണിറ്റി സെന്റര്‍, പ്രമുഖമായ അഞ്ചു ഹിന്ദു, മുസ്ലിം ആരാധനാലയങ്ങള്‍ എന്നിവ സ്ഥിതി […]

പെര്‍വാഡ്: ദേശീയപാത പണി പുരോഗമിക്കവേ വഴി അടഞ്ഞു പോയ ദേശീയ 66ല്‍ പെര്‍വാഡ് ജംഗ്ഷനില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെര്‍വാഡ് ജംഗ്ഷനില്‍ ധര്‍ണ നടത്തി.
നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഒരു സ്വകാര്യ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഒരു മത ഭൗതിക സമന്വയ ഉന്നത വിദ്യാഭ്യാസ സ്ഥാപനം, ഒരു നഴ്‌സറി സ്‌കൂള്‍, അംഗന്‍വാടി, കല്യാണ മണ്ഡപം, കമ്മ്യൂണിറ്റി സെന്റര്‍, പ്രമുഖമായ അഞ്ചു ഹിന്ദു, മുസ്ലിം ആരാധനാലയങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്നത് പെര്‍വാഡ് ബസ് സ്റ്റോപ്പിന് അപ്പുറവും ഇപ്പുറവും ആയതിനാല്‍ അവിടേക്കു പോകുന്ന ആളുകള്‍ ആശ്രയിക്കുന്നത് പെര്‍വാഡ് ബസ് സ്റ്റോപ്പിനെയാണ്.
പെര്‍വാഡ് ജംഗ്ഷനില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ 600ഓളം ആളുകള്‍ പങ്കെടുത്തു. എ.കെ.എം അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഇക്കാര്യത്തില്‍ താന്‍ ശക്തമായി ഇടപെടുമെന്ന് എം.എല്‍.എ അറിയിച്ചു.
ജനറല്‍ കണ്‍വീനര്‍ നിസാര്‍ പെര്‍വാഡ് സ്വാഗതം പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള അധ്യക്ഷത വഹിച്ചു. അന്‍വര്‍ മൊഗ്രാല്‍ വിപ്ലവ ഗാനങ്ങള്‍ ആലപിച്ചു.
കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യുസുഫ്, സ്റ്റാന്‍ഡിങ് അധ്യക്ഷരായ സഫൂറ, നസീമ, മെമ്പര്‍മാരായ അനില്‍ കുമാര്‍, കൗലത്ത്, യുസുഫ് ഉളുവാര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുകുമാരന്‍ കുതിരപ്പാടി, അനില്‍ പെര്‍വാഡ്, സത്താര്‍ അരിക്കാടി, എ.കെ ആരിഫ്, സിദ്ധീഖ് റഹ്‌മാന്‍, എം.എ മൂസ, ജാഫര്‍ സാദിഖ്, മൂസ ഷെരീഫ്, റമീസ് രാജ, ഓഗസ്റ്റിന്‍, ബി.എന്‍ മൊഹമ്മദ് അലി, കൃഷ്ണ ഗട്ടി, മിശാല്‍, സുഭാകര, അഡ്വ. എം.സി.എം അക്ബര്‍, സകീന അക്ബര്‍, കെ.പി ഇബ്രാഹിം, ഹാദി തങ്ങള്‍, ടി.എം ഷുഹൈബ്, സെഡ്.എ മൊഗ്രാല്‍, കെ.വി യുസുഫ്, ഹനീഫ പി.എം.കെ, ബാലകൃഷ്ണ ഭണ്ടാരി, താജുദ്ദീന്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുമ്പള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.എച്ച് റംല നന്ദി പറഞ്ഞു.

Related Articles
Next Story
Share it