സുരേഷ് ഗോപിയുടെ സ്‌നേഹത്തണലില്‍ കഴിഞ്ഞ ധന്യ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: നടന്‍ സുരേഷ് ഗോപിയുടെ സ്‌നേഹത്തണലില്‍ കഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ധന്യ മരണത്തിന് കീഴടങ്ങി. കിഴക്കുംകരയില്‍ താമസിക്കുന്ന നളിനിയുടെ മകളാണ് 28 കാരിയായ ധന്യ. ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് വീട് പോലുമില്ലാത്ത കാര്യം എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിലൂടെയും നെഹ്‌റു കോളേജ് സാഹിത്യവേദിലൂടെയും അറിഞ്ഞ സുരേഷ് ഗോപി അതിയാമ്പൂര്‍ നാലാം വാര്‍ഡിലാണ് ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയത്. സുരേഷ് ഗോപി നിര്‍മ്മിച്ചു നല്‍കിയ വീടാ യതിനാല്‍ ഗോപീഥം എന്നായിരുന്നു വീടിന്റെ പേര്. വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ സുരേഷ് ഗോപി […]

കാഞ്ഞങ്ങാട്: നടന്‍ സുരേഷ് ഗോപിയുടെ സ്‌നേഹത്തണലില്‍ കഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ധന്യ മരണത്തിന് കീഴടങ്ങി. കിഴക്കുംകരയില്‍ താമസിക്കുന്ന നളിനിയുടെ മകളാണ് 28 കാരിയായ ധന്യ. ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് വീട് പോലുമില്ലാത്ത കാര്യം എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിലൂടെയും നെഹ്‌റു കോളേജ് സാഹിത്യവേദിലൂടെയും അറിഞ്ഞ സുരേഷ് ഗോപി അതിയാമ്പൂര്‍ നാലാം വാര്‍ഡിലാണ് ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയത്. സുരേഷ് ഗോപി നിര്‍മ്മിച്ചു നല്‍കിയ വീടാ യതിനാല്‍ ഗോപീഥം എന്നായിരുന്നു വീടിന്റെ പേര്. വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ സുരേഷ് ഗോപി എത്തിയിരുന്നു. 2014ലാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. പരേതനായ ഗണപതിയാണ് പിതാവ്. സഹോദരി: ഗീതു.

Related Articles
Next Story
Share it