ജഡ്ജിയുടെ മരണം അപകടമല്ല; മനപൂര്‍വം വാഹനം ഇടിപ്പിച്ച് കൊന്നതാണെന്ന് സി.ബി.ഐ റിപോര്‍ട്ട്

റാഞ്ചി: ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജി ഓട്ടോ റിക്ഷയിടിച്ച് മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ ജഡ്ജിയായ ഉത്തം ആനന്ദ് വാഹനമിടിച്ച് മരിച്ച സംഭവത്തിലാണ് സിബിഐ ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഉത്തം ആനന്ദിന മനപൂര്‍വം വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സിബിഐ കണ്ടെത്തല്‍. പ്രാഥമിക പരിശോധനയിലും കുറ്റകൃത്യം പുനരാവിഷ്‌ക്കരിച്ചതില്‍ നിന്നും മനപൂര്‍വം വാഹനം ഇടിച്ചതാണെന്ന് വ്യക്തമാവുകയായിരുന്നു. ഫോറന്‌സിക് റിപ്പോര്‍ട്ടും ലഭ്യമായ തെളിവുകളും കൂട്ടിയിണക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. നാല് ടീമുകളായി ചേര്‍ന്നാണ് ഫോറന്‍സിക് തെളിവുകള്‍ പരിശോധിക്കുന്നതെന്നും സി.ബി.ഐ […]

റാഞ്ചി: ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജി ഓട്ടോ റിക്ഷയിടിച്ച് മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ ജഡ്ജിയായ ഉത്തം ആനന്ദ് വാഹനമിടിച്ച് മരിച്ച സംഭവത്തിലാണ് സിബിഐ ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഉത്തം ആനന്ദിന മനപൂര്‍വം വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സിബിഐ കണ്ടെത്തല്‍.

പ്രാഥമിക പരിശോധനയിലും കുറ്റകൃത്യം പുനരാവിഷ്‌ക്കരിച്ചതില്‍ നിന്നും മനപൂര്‍വം വാഹനം ഇടിച്ചതാണെന്ന് വ്യക്തമാവുകയായിരുന്നു. ഫോറന്‌സിക് റിപ്പോര്‍ട്ടും ലഭ്യമായ തെളിവുകളും കൂട്ടിയിണക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. നാല് ടീമുകളായി ചേര്‍ന്നാണ് ഫോറന്‍സിക് തെളിവുകള്‍ പരിശോധിക്കുന്നതെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

പ്രദേശത്തെ സി.സി.ടി.വി ക്യാമറകളും പരിശോധിച്ചെന്ന് സി.ബി.ഐ വ്യക്തമാക്കി. ജൂലൈ 28ന് രാവിലെ നടക്കാനിറങ്ങിയ ധന്‍ബാദ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഉത്തം ആനന്ദിനെ ധന്‍ബാദ് ജില്ലാ കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചൗക്കില്‍ വെച്ച് വാഹനമിടിക്കുകയായിരുന്നു.

Related Articles
Next Story
Share it