സമ്പൂര്‍ണ്ണ വിജയത്തിന്റെ 25 വര്‍ഷങ്ങള്‍; ദഖീറത്ത് സ്‌കൂളിന് ആദരം

തളങ്കര: ഒരിക്കല്‍ പോലും പരാജയം അറിയാതെ തുടര്‍ച്ചയായ 25 വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്ത് സമ്പൂര്‍ണ്ണ വിജയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ച തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്‌കൂളിനെയും എസ്.എസ്.എല്‍.സിയിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 33 വിദ്യാര്‍ത്ഥികളെയും ഈ നേട്ടത്തിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കിയ അധ്യാപകരെയും ദഖീറത്തുല്‍ ഉഖ്‌റ സംഘം അനുമോദിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങ് ദഖീറത്തുല്‍ ഉഖ്‌റ സംഘം പ്രസിഡണ്ടും നഗരസഭാ മുന്‍ ചെയര്‍മാനുമായ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം […]

തളങ്കര: ഒരിക്കല്‍ പോലും പരാജയം അറിയാതെ തുടര്‍ച്ചയായ 25 വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്ത് സമ്പൂര്‍ണ്ണ വിജയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ച തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്‌കൂളിനെയും എസ്.എസ്.എല്‍.സിയിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 33 വിദ്യാര്‍ത്ഥികളെയും ഈ നേട്ടത്തിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കിയ അധ്യാപകരെയും ദഖീറത്തുല്‍ ഉഖ്‌റ സംഘം അനുമോദിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങ് ദഖീറത്തുല്‍ ഉഖ്‌റ സംഘം പ്രസിഡണ്ടും നഗരസഭാ മുന്‍ ചെയര്‍മാനുമായ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സംഘം ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നഗരസഭാ ചെയര്‍മാനും സംഘം സെക്രട്ടറിയുമായ അഡ്വ. വി.എം. മുനീര്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ടുമാരായ അബ്ദുല്ല മീത്തല്‍, എന്‍.കെ. അമാനുല്ല, സെക്രട്ടറിമാരായ റൗഫ് പള്ളിക്കാല്‍, ബി.യു. അബ്ദുല്ല, യത്തീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, പ്രവര്‍ത്തക സമിതി അംഗങ്ങളായ സത്താര്‍ ഹാജി, കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ടി.ഇ. മുക്താര്‍, എം.ലുക്മാനുല്‍ ഹക്കീം, സഹീര്‍ ആസിഫ്, സംഘം അംഗങ്ങളായ ടി.എസ്. ഗഫൂര്‍ ഹാജി, സമീര്‍ ചെങ്കളം, സവിത ടീച്ചര്‍, ലത്തീഫ് മാസ്റ്റര്‍ എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ മഞ്ജു കുര്യാക്കോസ് സ്വാഗതവും ശ്യാമള ടീച്ചര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it