കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഡി.ജി.പിയും പോലീസുകാരും ഒത്തുകൂടി; നടപടി ആവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സംസ്ഥാന പോലീസ് മേധാവിയും പോലീസുകാരും സംഗമിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍ ഹാളില്‍ ഒരുമിച്ചകൂടിയതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെയാണ് എംഎല്‍എ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ ഒത്തുചേര്‍ന്നത്. […]

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സംസ്ഥാന പോലീസ് മേധാവിയും പോലീസുകാരും സംഗമിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍ ഹാളില്‍ ഒരുമിച്ചകൂടിയതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെയാണ് എംഎല്‍എ പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ ഒത്തുചേര്‍ന്നത്. മുഖ്യമന്ത്രി ഓണ്‍ലൈനായി നടത്തിയ പ്രസംഗം ഡിജിപിയും മുപ്പതോളം പോലീസുകാരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വീക്ഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലുടനീളം നിയന്ത്രണങ്ങളും കരുതലും നിലനില്‍ക്കുകയും സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ പോലും ഇതുവരെ തുറക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി. മരണാനന്തര ചടങ്ങുകള്‍ക്കും കല്യാണങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായി തുറക്കപ്പെടാത്ത സാഹചര്യം നിലവിലുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരെ പോലും പോലീസ് നിയമ നടപടി സ്വീകരിച്ച് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സമൂഹത്തിന് മാതൃകയാവേണ്ട പോലീസിന്റെ ഭാഗത്തുനിന്ന് തന്നെ ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്നത് ഗുരുതരമാണെന്നും ശക്തമായ നടപടി സ്വീകരിണമെന്നും നജീബ് കാന്തപുരം കത്തില്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it