പറന്നുയരാന്‍ ഇനിയും കാത്തിരിക്കണം; രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ ജൂലൈ 31 വരെ നീട്ടി

ന്യൂഡെല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ ജൂലൈ 31 വരെ നീട്ടി. കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് വിലക്ക് ദീര്‍ഘിപ്പിക്കാന്‍ ഡി.ജി.സി.എ തീരുമാനിച്ചത്. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. അതേസമയം, കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് രാജ്യത്ത് ആദ്യം അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഈ വിലക്ക് പിന്നീട് തുടരുകയായിരുന്നു. മെയ് മാസം ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചിരുന്നു. രണ്ടാം തരംഗം […]

ന്യൂഡെല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ ജൂലൈ 31 വരെ നീട്ടി. കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് വിലക്ക് ദീര്‍ഘിപ്പിക്കാന്‍ ഡി.ജി.സി.എ തീരുമാനിച്ചത്. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്.

അതേസമയം, കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് രാജ്യത്ത് ആദ്യം അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഈ വിലക്ക് പിന്നീട് തുടരുകയായിരുന്നു. മെയ് മാസം ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചിരുന്നു. രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കിലും വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഒരു മാസത്തിലേറെ തുടര്‍ന്നിരുന്നു. ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഡി ജി സി എ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, ഇന്ത്യയുമായി കരാറിലേര്‍പ്പെട്ട രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് പ്രത്യേക അനുമതിയോടുകൂടി സര്‍വീസ് നടത്താന്‍ സാധിക്കുമായിരുന്നു. ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍, യു എ ഇ, കെനിയ, ഭൂട്ടാന്‍ തുടങ്ങി 27 ഓളം രാജ്യങ്ങളുമായി ഇന്ത്യ പ്രത്യേക വിമാനങ്ങള്‍ക്കുളള കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക അനുമതിയോടെ വിമാന സര്‍വീസ് തുടരുമെന്നാണ് അറിയുന്നത്.

Related Articles
Next Story
Share it