കുമ്പള കണിപുര ക്ഷേത്ര മഹോത്സവത്തിന് ഭക്തജനത്തിരക്കേറി

കുമ്പള: 35 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക്. ഉത്സവത്തിന്റെ നാലുനാളുകള്‍ പിന്നിടുമ്പോള്‍ ക്ഷേത്രപരിസരവും കുമ്പള ടൗണും ഭക്തജനങ്ങളാല്‍ നിറഞ്ഞു.പൊലീസും വളണ്ടിയര്‍മാരും ചേര്‍ന്നാണ് തിരക്ക് നിയന്ത്രിക്കുന്നത്.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദക്ഷിണ കര്‍ണാടകയില്‍ നിന്നുമുള്ള ആയിരങ്ങളാണ് ഉത്സവത്തിന് ദിനേന എത്തുന്നത്. കലവറനിറക്കല്‍ ഘോഷയാത്രയിലും ആയിരങ്ങള്‍ അണിനിരന്നു.അതിനിടെ മഹോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രാത്രി ബസ് സര്‍വീസ് ഇല്ലാത്തത് യാത്രാദുരിതമുണ്ടാക്കുന്നുമുണ്ട്.രാത്രി 10മണി കഴിഞ്ഞാല്‍ മംഗലാപുരം, കാസര്‍കോട്, ബദിയടുക്ക ഭാഗങ്ങളില്‍ […]

കുമ്പള: 35 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക്. ഉത്സവത്തിന്റെ നാലുനാളുകള്‍ പിന്നിടുമ്പോള്‍ ക്ഷേത്രപരിസരവും കുമ്പള ടൗണും ഭക്തജനങ്ങളാല്‍ നിറഞ്ഞു.
പൊലീസും വളണ്ടിയര്‍മാരും ചേര്‍ന്നാണ് തിരക്ക് നിയന്ത്രിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദക്ഷിണ കര്‍ണാടകയില്‍ നിന്നുമുള്ള ആയിരങ്ങളാണ് ഉത്സവത്തിന് ദിനേന എത്തുന്നത്. കലവറനിറക്കല്‍ ഘോഷയാത്രയിലും ആയിരങ്ങള്‍ അണിനിരന്നു.
അതിനിടെ മഹോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രാത്രി ബസ് സര്‍വീസ് ഇല്ലാത്തത് യാത്രാദുരിതമുണ്ടാക്കുന്നുമുണ്ട്.
രാത്രി 10മണി കഴിഞ്ഞാല്‍ മംഗലാപുരം, കാസര്‍കോട്, ബദിയടുക്ക ഭാഗങ്ങളില്‍ നിന്ന് ബസ് സര്‍വീസ് ഇല്ലാത്തതാണ് ദുരിതമാവുന്നത്.
അതിനാല്‍ തന്നെ മഹോത്സവ സമാപന ദിവസമായ 29ന് രാത്രി 12മണിവരെ സ്വകാര്യ ബസുകളോ, കെ.എസ്.ആര്‍.ടി.സിയോ സ്‌പെഷ്യല്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയരുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യാപാരികള്‍ പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട്.
അതിനിടെ സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് നഗരത്തിന് സമീപത്തായി സ്‌കൂള്‍ മൈതാനത്തും വില്ലേജ് ഓഫീസ് പരിസരത്തും മറ്റും വിപുലമായ പാര്‍ക്കിംഗ് സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Related Articles
Next Story
Share it