ദേവികുളത്ത് സി.പി.എം എം.എല്‍.എ രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ സി.പി.എം എം.എല്‍.എ എ. രാജയ്ക്ക് അര്‍ഹതയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആളല്ല രാജ എന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.പരിവര്‍ത്തന ക്രൈസ്തവ വിഭാഗത്തിലെ അംഗമായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എ.രാജയുടെ തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ഡി.കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. […]

കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ സി.പി.എം എം.എല്‍.എ എ. രാജയ്ക്ക് അര്‍ഹതയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആളല്ല രാജ എന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
പരിവര്‍ത്തന ക്രൈസ്തവ വിഭാഗത്തിലെ അംഗമായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എ.രാജയുടെ തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ഡി.കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എ.രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ഡി. കുമാറിന്റെ ആവശ്യം കോടതി തള്ളി.
2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 7848 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജ വിജയിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി എന്നത് ശ്രദ്ധേയമായി. രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ സഭയില്‍ എല്‍.ഡി.എഫ് അംഗ ബലം 98 ആയി. ധാര്‍മ്മികതയുടെ വിജയം എന്നാണ് ഹൈക്കോടതി വിധിയോട് കോണ്‍ഗ്രസ് പ്രതികരിച്ചത്. സി.പി.എമ്മും എ. രാജയും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചേക്കും.