എന്‍.ദേവിദാസിന് ഐ.എ.എസ്

കാസര്‍കോട്: കാസര്‍കോട് മുന്‍ എ.ഡി.എമ്മും കണ്ണൂര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറുമായ എന്‍.ദേവിദാസിന് ഐ.എ.എസ് ലഭിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ദീര്‍ഘകാലം കാസര്‍കോട് എ.ഡി.എം.ആയിരുന്ന എന്‍. ദേവിദാസ് കാസര്‍കോട് ജില്ലാ കലക്ടറുടെ താല്‍ക്കാലിക ചുമതലയും വഹിച്ചിരുന്നു. കാഞ്ഞങ്ങാട്, തളിപ്പറമ്പ് സബ്ഡിവിഷനുകളില്‍ ആര്‍.ഡി.ഒ. ആയും പ്രവര്‍ത്തിച്ചു. തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശിയാണ്. നിലവില്‍ നീലേശ്വരം കിഴക്കന്‍ കൊവ്വലിലാണ് താമസം. മടിക്കൈ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ജീജയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ചൈത്രക് […]

കാസര്‍കോട്: കാസര്‍കോട് മുന്‍ എ.ഡി.എമ്മും കണ്ണൂര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറുമായ എന്‍.ദേവിദാസിന് ഐ.എ.എസ് ലഭിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ദീര്‍ഘകാലം കാസര്‍കോട് എ.ഡി.എം.ആയിരുന്ന എന്‍. ദേവിദാസ് കാസര്‍കോട് ജില്ലാ കലക്ടറുടെ താല്‍ക്കാലിക ചുമതലയും വഹിച്ചിരുന്നു. കാഞ്ഞങ്ങാട്, തളിപ്പറമ്പ് സബ്ഡിവിഷനുകളില്‍ ആര്‍.ഡി.ഒ. ആയും പ്രവര്‍ത്തിച്ചു. തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശിയാണ്. നിലവില്‍ നീലേശ്വരം കിഴക്കന്‍ കൊവ്വലിലാണ് താമസം. മടിക്കൈ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ജീജയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ചൈത്രക് ദേവ്, ദേവികാമിത്ര എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it