ലോക്ക്ഡൗണ്‍ കാലത്ത് ആശ്വാസമായി മേയ്ത്രയില്‍ ഡിവൈസ് അസിസ്റ്റഡ് ടെലി കണ്‍സല്‍ട്ടേഷന്‍

കാസര്‍കോട്: ദീര്‍ഘദൂര യാത്രകള്‍ ബുദ്ധിമുട്ടായിരിക്കുന്ന ലോക്ക്ഡൗണ്‍ സമയത്ത് കാസര്‍കോട്ടുകാര്‍ക്ക് അനുഗ്രഹമായി ചെമ്മനാട് മേയ്ത്ര കെയര്‍ ക്ലിനിക്കിലെ ഡിവൈസ് അസിസ്റ്റഡ് ടെലി കണ്‍സല്‍ട്ടേഷന്‍. ഈ സാങ്കേതികവിദ്യയിലൂടെ കോഴിക്കോട് മേയ്ത്ര ആസ്പത്രിയിലുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് കാസര്‍കോട്ടുള്ള രോഗിയുടെ ഹൃദയമിടിപ്പ്, ശ്വാസകോശ ശബ്ദങ്ങള്‍ എന്നിവ കേള്‍ക്കാനും ഇ.സി.ജി. നോക്കാനും ഫണ്ടസ്, ഇയര്‍ ഡ്രം മുതലായവ തത്സമയം പരിശോധിക്കാനും അതുവഴി വളരെ ഫലപ്രദമായ രീതിയില്‍ ടെലി കണ്‍സള്‍ട്ടേഷന്‍ നടത്താനും കഴിയും. ഇതിനോടകം തന്നെ ഇത്തരത്തിലുള്ള 250ല്‍ അധികം ടെലികണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തീകരിച്ചതായി മേയ്ത്ര കെയര്‍ […]

കാസര്‍കോട്: ദീര്‍ഘദൂര യാത്രകള്‍ ബുദ്ധിമുട്ടായിരിക്കുന്ന ലോക്ക്ഡൗണ്‍ സമയത്ത് കാസര്‍കോട്ടുകാര്‍ക്ക് അനുഗ്രഹമായി ചെമ്മനാട് മേയ്ത്ര കെയര്‍ ക്ലിനിക്കിലെ ഡിവൈസ് അസിസ്റ്റഡ് ടെലി കണ്‍സല്‍ട്ടേഷന്‍.
ഈ സാങ്കേതികവിദ്യയിലൂടെ കോഴിക്കോട് മേയ്ത്ര ആസ്പത്രിയിലുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് കാസര്‍കോട്ടുള്ള രോഗിയുടെ ഹൃദയമിടിപ്പ്, ശ്വാസകോശ ശബ്ദങ്ങള്‍ എന്നിവ കേള്‍ക്കാനും ഇ.സി.ജി. നോക്കാനും ഫണ്ടസ്, ഇയര്‍ ഡ്രം മുതലായവ തത്സമയം പരിശോധിക്കാനും അതുവഴി വളരെ ഫലപ്രദമായ രീതിയില്‍ ടെലി കണ്‍സള്‍ട്ടേഷന്‍ നടത്താനും കഴിയും. ഇതിനോടകം തന്നെ ഇത്തരത്തിലുള്ള 250ല്‍ അധികം ടെലികണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തീകരിച്ചതായി മേയ്ത്ര കെയര്‍ ക്ലിനിക്കിലെ ചീഫ് ഓഫ് സ്റ്റാഫ് ഡോ. അലി സമീല്‍ അറിയിച്ചു. കൂടുതലായും കാസര്‍കോട്ട് ലഭ്യമല്ലാത്ത ന്യൂറോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ഓങ്കോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിലാണ് കണ്‍സല്‍ട്ടേഷനുകള്‍ നടക്കുന്നത്. ഇതുകൂടാതെ പോസ്റ്റ് കോവിഡ് കോംപ്ലിക്കേഷന്‍സിനുള്ള സ്‌പെഷ്യലിസ്റ്റ് പള്‍മോണോലോജി കണ്‍സല്‍റ്റേഷനുകളും ധാരാളം നടക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ എല്ലാ വിഭാങ്ങളിലുള്ള ഡോക്ടര്‍മാരും ലഭ്യമാണ് എന്നതും കാസര്‍കോട്ടെ രോഗികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.

Related Articles
Next Story
Share it