വികസനം നാട്ടുകാരെ മറന്നാവരുത്-ഡോ. ഖാദര്‍ മാങ്ങാട്

പെര്‍വാഡ്: വികസനം ജനങ്ങളെ മറന്നു കൊണ്ടാകരുതെന്നും ജര്‍മനിയിലെ വന്‍മതില്‍ പോലും ജനങ്ങളുടെ ഇച്ഛാശക്തിക്കു മുന്‍പില്‍ തകര്‍ന്നടിഞ്ഞ ചരിത്രം അധികാരികള്‍ മറന്നു പോകരുതെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു.ദേശീയ പാത ആറുവരിയാക്കുന്ന പ്രവൃത്തി പുരോഗമിക്കവേ രണ്ടായി മുറിക്കപ്പെട്ട പെര്‍വാഡ് ജംഗ്ഷനില്‍ ജനങ്ങള്‍ക്ക് അക്കരെ ഇക്കരെ ബന്ധപ്പെടാന്‍ അണ്ടര്‍പാസ്സ് വേണമെന്നു ആവശ്യപ്പെട്ടുള്ള രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പെര്‍വാഡ് അണ്ടര്‍പാസ്സ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി […]

പെര്‍വാഡ്: വികസനം ജനങ്ങളെ മറന്നു കൊണ്ടാകരുതെന്നും ജര്‍മനിയിലെ വന്‍മതില്‍ പോലും ജനങ്ങളുടെ ഇച്ഛാശക്തിക്കു മുന്‍പില്‍ തകര്‍ന്നടിഞ്ഞ ചരിത്രം അധികാരികള്‍ മറന്നു പോകരുതെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു.
ദേശീയ പാത ആറുവരിയാക്കുന്ന പ്രവൃത്തി പുരോഗമിക്കവേ രണ്ടായി മുറിക്കപ്പെട്ട പെര്‍വാഡ് ജംഗ്ഷനില്‍ ജനങ്ങള്‍ക്ക് അക്കരെ ഇക്കരെ ബന്ധപ്പെടാന്‍ അണ്ടര്‍പാസ്സ് വേണമെന്നു ആവശ്യപ്പെട്ടുള്ള രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെര്‍വാഡ് അണ്ടര്‍പാസ്സ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് കാര്‍ള അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് ജെഎച്ച്എല്‍ സ്വാഗതം പറഞ്ഞു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, കോണ്‍ഗ്രസ് കുമ്പള ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ലക്ഷമ പ്രഭു, കുമ്പള വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡന്റ് സത്താര്‍ ആരിക്കാടി, കുമ്പള പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി എച്ച് റംല, മൊഗ്രാല്‍ ദേശീയ വേദി പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്‌മാന്‍, ബദ്‌രിയ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മുഹമ്മദ് പെറുവാഡ്, കൃഷ്ണ ഗട്ടി, സെഡ് എ മൊഗ്രാല്‍, അബ്ദുല്‍ ജലീല്‍, അഷ്റഫ് പെര്‍വാഡ്, എ എം എ കാദര്‍, സി എം ഹംസ, സുമിത്ര ചന്ദ്രശേഖര്‍, കുസുമ സുഭാകരന്‍, സഹദേവന്‍, അനില്‍ പെര്‍വാഡ്, ഇബ്രാഹിം കെ പി, സൈറ ലത്തീഫ്, ഷഹനാസ് സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ നിസാര്‍ പെര്‍വാഡ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it