ജില്ലയുടെ വികസനം; എം.പി. മന്ത്രിയുമായി ചര്‍ച്ച നടത്തി

കാസര്‍കോട്: ജില്ലയുടെ വികസനത്തിന് വേണ്ടി ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. എം.എല്‍.എ മാരോടൊപ്പം ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് ജില്ലയുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കുകയായിരുന്നു അദ്ദേഹം. മന്ത്രി അഹ്‌മ്മദ് ദേവര്‍കോവിലുമായി ജില്ലയുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. മുസോടി കടപ്പുറം മുതല്‍ കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ വരെയുള്ള തീരദേശത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കുക, ജില്ലയുടെ ആരോഗ്യരംഗത്തെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കുക, ജില്ലക്ക് […]

കാസര്‍കോട്: ജില്ലയുടെ വികസനത്തിന് വേണ്ടി ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. എം.എല്‍.എ മാരോടൊപ്പം ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് ജില്ലയുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കുകയായിരുന്നു അദ്ദേഹം. മന്ത്രി അഹ്‌മ്മദ് ദേവര്‍കോവിലുമായി ജില്ലയുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. മുസോടി കടപ്പുറം മുതല്‍ കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ വരെയുള്ള തീരദേശത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കുക, ജില്ലയുടെ ആരോഗ്യരംഗത്തെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിന് ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കുക, ജില്ലക്ക് എയിംസ് നേടിയെടുക്കാന്‍ വേണ്ടി പരിശ്രമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മന്ത്രിക്ക് സമര്‍പ്പിച്ചു.

Related Articles
Next Story
Share it