കാസര്‍കോട്: വര്‍ഷങ്ങളായി ശമ്പള നിഷേധം അനുഭവിക്കുന്ന മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ ഐക്യകേരളത്തിന്റെ വേദന അനുഭവിക്കുന്ന മുഖങ്ങളാണെന്ന് മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു. മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍, മലബാര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ മലബാറിലെ ജില്ലകളില്‍ നടത്തുന പോരാട്ടം പട്ടിണിക്കെതിരെ പ്രതിഷേധ സദസ് കലക്ടറേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ വര്‍ഗ്ഗം നിഷേധിച്ച മലബാര്‍ ദേവസ്വം നിയമം പരിഷ്‌ക്കരിക്കാന്‍ കോടതികള്‍ വിധിച്ചിട്ടും ഭരണ വര്‍ഗ്ഗത്തിന്റെ നിഷേധാത്മക നിലപാട് ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ വിനോദ് കുമാര്‍ പള്ളയില്‍വീട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അര്‍ജുനന്‍ തായലങ്ങാടി സ്വാഗതം പറഞ്ഞു. ഡി.സി. സി ജനറല്‍ സെക്രട്ടറി പി.വി സുരേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. ഖാലിദ്, വര്‍ക്കിംഗ് പ്രസിഡണ്ട് സജീവന്‍ കുട്ടമത്ത്, കോര്‍ഡിനേഷന്‍ വൈസ് പ്രസിഡണ്ടുമാരായ ഉപേന്ദ്ര ഭട്ട്, രാജഗോപാലന്‍ നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ഉമേശ് അണങ്കൂര്‍, കമലാക്ഷ സുവര്‍ണ്ണ, പി.കെ വിജയന്‍, സിജി ടോണി, മധു കീഴൂര്‍, അഡ്വ. രാജു, നാരായണന്‍ കാട്ടുകുളങ്ങര സംസാരിച്ചു.