ദേവനന്ദയുടെ ഹൃദയശസ്ത്രക്രിയക്ക് 20 ലക്ഷം രൂപ വേണം; കാരുണ്യമതികളുടെ സഹായം കാത്ത് കുടുംബം

മുളിയാര്‍: ഹൃദയസംബന്ധമായ ശസ്ത്രക്രിയക്ക് കാരുണ്യമതികളുടെ സഹായം കാത്ത് 5 വയസുകാരി ദേവനന്ദ. മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ എരിഞ്ചേരിയില്‍ താമസിക്കുന്ന സുരേന്ദ്രന്റെയും ആതിര മോഹന്റെയും മകള്‍ ദേവനന്ദയാണ് സഹായം തേടുന്നത്. ഹൃദയസംബന്ധമായ ഗുരുതര തകരാറുകളോടെയാണ് ദേവനന്ദ ജനിച്ചത്. പിറന്ന രണ്ടാം മാസത്തില്‍ തന്നെ ഹൃദയത്തിന് ഓപ്പറേഷന്‍ വേണ്ടി വന്നു. തുടര്‍ന്ന് രണ്ടാം വയസ്സില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയായി. ഇപ്പോള്‍ കുട്ടിക്ക് അഞ്ചര വയസ്സ് പ്രായമുണ്ട്. അസുഖം വീണ്ടും സങ്കീര്‍ണമായിരിക്കുകയാണ്. കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിന് മൂന്ന് മേജര്‍ ശസ്ത്രക്രിയകള്‍ […]

മുളിയാര്‍: ഹൃദയസംബന്ധമായ ശസ്ത്രക്രിയക്ക് കാരുണ്യമതികളുടെ സഹായം കാത്ത് 5 വയസുകാരി ദേവനന്ദ. മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ എരിഞ്ചേരിയില്‍ താമസിക്കുന്ന സുരേന്ദ്രന്റെയും ആതിര മോഹന്റെയും മകള്‍ ദേവനന്ദയാണ് സഹായം തേടുന്നത്. ഹൃദയസംബന്ധമായ ഗുരുതര തകരാറുകളോടെയാണ് ദേവനന്ദ ജനിച്ചത്. പിറന്ന രണ്ടാം മാസത്തില്‍ തന്നെ ഹൃദയത്തിന് ഓപ്പറേഷന്‍ വേണ്ടി വന്നു. തുടര്‍ന്ന് രണ്ടാം വയസ്സില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയായി. ഇപ്പോള്‍ കുട്ടിക്ക് അഞ്ചര വയസ്സ് പ്രായമുണ്ട്. അസുഖം വീണ്ടും സങ്കീര്‍ണമായിരിക്കുകയാണ്. കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിന് മൂന്ന് മേജര്‍ ശസ്ത്രക്രിയകള്‍ തുടര്‍ച്ചയായി ചെയ്യേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നേരത്തെ രണ്ട് ശസ്ത്രക്രിയകളും 'ഹൃദ്യം' പദ്ധതി വഴി സര്‍ക്കാരില്‍ നിന്ന് ലഭിച്ച തുക കൊണ്ടും ഉദാരമതികളുടെ സഹായം കൊണ്ടുമാണ് നടത്തിയത്. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശസ്ത്രക്രിയക്ക് എറണാകുളം അമൃത ആസ്പത്രിയില്‍ മാത്രമാണ് സൗകര്യമുള്ളത്. 3 ശസ്ത്രക്രിയകള്‍ക്കും കൂടി 20 ലക്ഷത്തോളം രൂപ വേണ്ടിവരും എന്നാണ് ആസ്പത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. 'ഹൃദ്യം' പദ്ധതി വഴി രണ്ടു തവണ തുക ലഭിച്ചതിനാല്‍, ഇനിയും തുക ലഭിക്കാന്‍ അര്‍ഹതയില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ഓപ്പറേഷന് തീയതി നിശ്ചയിക്കണമെങ്കില്‍ തന്നെ ആസ്പത്രിയില്‍ തുക കെട്ടിവെക്കണം. പലരില്‍ നിന്നും കടം വാങ്ങി 3 ലക്ഷം രൂപ കെട്ടിവെച്ച് ജൂലായ് നാലാം തീയതിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. ഇനി 7 ലക്ഷം രൂപ കൂടി ഓപ്പറേഷന്‍ നടത്തുന്നതിന് മുമ്പേ അടയ്‌ക്കേണ്ടതുണ്ട്. ഹോട്ടലില്‍ പാചക ജോലിചെയ്യുന്ന സുരേന്ദ്രന്‍ ഇത്രയും തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ്. ചികിത്സക്ക് തുക കണ്ടെത്താനാകാതെ പ്രതിസന്ധിയിലായ കുടുംബത്തെ സഹായിക്കുന്നതിന് നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു. മുളിയാര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ ഇ. മോഹനന്‍ ചെയര്‍മാനും ഇ. വേണുഗോപാലന്‍ കണ്‍വീനറും കെ. മധു ഖജാഞ്ചിയുമായി 'ദേവനന്ദ ചികിത്സാസഹായ സമിതി' രൂപീകരിക്കുകയും സമിതിയുടെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ബോവിക്കാനം ശാഖയില്‍ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 40473101088281. കഎടഇ രീറല ഗഘഏആ 0040473. കനിവ് വറ്റാത്ത ഉദാരമതികള്‍ ഈ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ചികിത്സാ നിധിയിലേക്ക് സഹായം അയക്കണമെന്ന് ചികിത്സാ സമിതി അറിയിച്ചു.

Related Articles
Next Story
Share it