സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും രാഷ്ട്രീയ നേതാക്കള്‍ പോലും വാഹനങ്ങളുടെ ഗ്ലാസില്‍ സണ്‍ഫിലിം ഒട്ടിക്കുന്നുണ്ടെന്ന് ഹൈക്കോടതി

ഡെല്‍ഹി: വാഹനങ്ങളുടെ ഗ്ലാസില്‍ സണ്‍ഫിലിം ഒട്ടിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിക്കുന്നതിനെതിരെ ഡെല്‍ഹി ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും വാഹനങ്ങളില്‍ ഇപ്പോഴും കറുത്ത സ്റ്റിക്കര്‍ പതിക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പോലും ഇപ്പോഴും ഈ നിയമം പാലിക്കുന്നില്ലെന്നും എല്ലാവര്‍ക്കും നിയമം ലംഘിക്കാനാണ് തിടുക്കമെന്നും ഹൈക്കോടതി വാക്കാല്‍ കുറ്റപ്പെടുത്തി. തീവണ്ടിയില്‍ സ്ത്രീ ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി കാറുകളിലെ സണ്‍ഫിലിം നിരോധനത്തെക്കുറിച്ച് പറഞ്ഞത്. സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വാഹനങ്ങളുടെ ഗ്ലാസുകളില്‍ സണ്‍ഫിലിം ഒട്ടിക്കുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയത്.

ഡെല്‍ഹി: വാഹനങ്ങളുടെ ഗ്ലാസില്‍ സണ്‍ഫിലിം ഒട്ടിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിക്കുന്നതിനെതിരെ ഡെല്‍ഹി ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും വാഹനങ്ങളില്‍ ഇപ്പോഴും കറുത്ത സ്റ്റിക്കര്‍ പതിക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പോലും ഇപ്പോഴും ഈ നിയമം പാലിക്കുന്നില്ലെന്നും എല്ലാവര്‍ക്കും നിയമം ലംഘിക്കാനാണ് തിടുക്കമെന്നും ഹൈക്കോടതി വാക്കാല്‍ കുറ്റപ്പെടുത്തി.

തീവണ്ടിയില്‍ സ്ത്രീ ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി കാറുകളിലെ സണ്‍ഫിലിം നിരോധനത്തെക്കുറിച്ച് പറഞ്ഞത്. സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വാഹനങ്ങളുടെ ഗ്ലാസുകളില്‍ സണ്‍ഫിലിം ഒട്ടിക്കുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയത്.

Related Articles
Next Story
Share it