സീസണായിട്ടും കശുവണ്ടി വില ഉയര്‍ന്നില്ല; കര്‍ഷകര്‍ നിരാശയില്‍

ബദിയടുക്ക: സീസണായിട്ടും കശുവണ്ടിക്ക് ന്യായമായ വില ലഭിക്കാത്തത് കര്‍ഷകരെ നിരാശയിലാക്കുന്നു. വിപണിയില്‍ കശുവണ്ടി എത്തിത്തുടങ്ങിയെങ്കിലും 95 മുതല്‍ 100 രൂപവരെയാണ് കിലോയ്ക്ക് വില. സീസണ്‍ ജനുവരിയില്‍ ആരംഭിച്ചെങ്കിലും ഇതുവരെ വില മാറ്റമില്ലാതെ തുടരുന്നു. പഴയപോലെ കശുവണ്ടി വാങ്ങാനും വ്യാപരികള്‍ മടിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കശുവണ്ടിക്ക് താങ്ങുവില പ്രഖ്യാപിക്കാത്തതാണ് വിലത്തകര്‍ച്ചയ്ക്ക് പ്രധാന കാരണമായതായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കാലവര്‍ഷത്തിലെ വ്യതിയാനം കാരണം കശുമാവ് പൂക്കുന്നതിനെ പ്രതികൂലമായി ബാധിച്ചു. ഇതിന് പിന്നാലെ കശുവണ്ടിക്ക് നല്ല വില ലഭിക്കാത്തതും […]

ബദിയടുക്ക: സീസണായിട്ടും കശുവണ്ടിക്ക് ന്യായമായ വില ലഭിക്കാത്തത് കര്‍ഷകരെ നിരാശയിലാക്കുന്നു. വിപണിയില്‍ കശുവണ്ടി എത്തിത്തുടങ്ങിയെങ്കിലും 95 മുതല്‍ 100 രൂപവരെയാണ് കിലോയ്ക്ക് വില. സീസണ്‍ ജനുവരിയില്‍ ആരംഭിച്ചെങ്കിലും ഇതുവരെ വില മാറ്റമില്ലാതെ തുടരുന്നു. പഴയപോലെ കശുവണ്ടി വാങ്ങാനും വ്യാപരികള്‍ മടിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കശുവണ്ടിക്ക് താങ്ങുവില പ്രഖ്യാപിക്കാത്തതാണ് വിലത്തകര്‍ച്ചയ്ക്ക് പ്രധാന കാരണമായതായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കാലവര്‍ഷത്തിലെ വ്യതിയാനം കാരണം കശുമാവ് പൂക്കുന്നതിനെ പ്രതികൂലമായി ബാധിച്ചു. ഇതിന് പിന്നാലെ കശുവണ്ടിക്ക് നല്ല വില ലഭിക്കാത്തതും കര്‍ഷകരെ വിഷമത്തിലാക്കുകയാണ്. വിപണിയില്‍ അണ്ടിപരിപ്പിന് നല്ല വിലയുണ്ടെങ്കിലും അതിനനുസരിച്ച വില കര്‍ഷകര്‍ വില്‍ക്കുന്ന കശുവണ്ടിക്ക് ലഭിക്കുന്നില്ല. ഒരു കിലോ കശുവണ്ടിക്ക് 100 രൂപ ലഭിക്കുമ്പോള്‍ കശുവണ്ടിപ്പരിപ്പിന് 1,000 രൂപ മുതല്‍ 1200 രൂപ വരെ വിലയുണ്ട്. നേരത്തേ മലയോര മേഖലയില്‍ ഉള്‍പ്പെടെ ജില്ലയില്‍ കശുവണ്ടി കൃഷി വ്യാപകമായി ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കുറച്ചുസ്ഥലങ്ങളില്‍ മാത്രമാണുള്ളത്. എന്നാല്‍ സീസണില്‍ ലഭിക്കുന്ന കശുവണ്ടിയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് ചെറുകിട കര്‍ഷകര്‍ ജില്ലയിലുണ്ട്. റബറിന് വില ഉയര്‍ന്നപ്പോള്‍ പല കര്‍ഷകരും കശുമാവ് വെട്ടിമാറ്റി റബറിലേക്ക് മാറിയിരുന്നു. റബറിന് വില കുറഞ്ഞതോടെ ചില കര്‍ഷകര്‍ കശുമാവ് കൃഷിയിലേക്ക് വീണ്ടും തിരിഞ്ഞിരുന്നുവെങ്കിലും വിലക്കുറവ് അവരെയും പിന്തിരിപ്പിക്കുകയാണ്. കശുമാവ് കര്‍ഷകരെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ തറവില നിശ്ചയിക്കുകയും പുതുതായി കര്‍ഷകരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്താല്‍ മാത്രമെ അവശേഷിക്കുന്ന കശുമാവ് കര്‍ഷകരെങ്കിലും ഈ മേഖലയില്‍ പിടിച്ചു നില്‍ക്കുകയുള്ളൂ. അടക്ക ഉള്‍പ്പെടെയുള്ള നാണ്യവിളകളുടെ വിലയിടിവിന് പിന്നാലെ കശുവണ്ടിക്ക് കൂടി ന്യായമായ വില ലഭിച്ചില്ലെങ്കില്‍ കര്‍ഷകരും അതോടൊപ്പം പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും.

Related Articles
Next Story
Share it