രാഷ്ട്രീയ വിയോജിപ്പുകളുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാനാവില്ല; ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ തുടരണമെന്ന് വയനാട് റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി

മാനന്തവാടി: രാഷ്ട്രീയ വിയോജിപ്പുകളുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനന്തവാടിയില്‍ റോഡ് ഷോയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ അവരുമായുണ്ടെങ്കിലും എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ല. അവരെല്ലാം എന്റെ സഹോദരി സഹോദരന്മാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ തുടരണം. രാഹുല്‍ ഗാന്ധി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വയനാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ആശയപോരാട്ടങ്ങള്‍ക്കപ്പുറം വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പായി ഇതിനെ […]

മാനന്തവാടി: രാഷ്ട്രീയ വിയോജിപ്പുകളുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനന്തവാടിയില്‍ റോഡ് ഷോയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ അവരുമായുണ്ടെങ്കിലും എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ല. അവരെല്ലാം എന്റെ സഹോദരി സഹോദരന്മാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ തുടരണം. രാഹുല്‍ ഗാന്ധി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വയനാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ആശയപോരാട്ടങ്ങള്‍ക്കപ്പുറം വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പായി ഇതിനെ കാണണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരവസരം ലഭിച്ചിട്ടും ഇടതു സര്‍ക്കാര്‍ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് വന്നാല്‍ വയനാട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ്യമാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it