സ്വന്തമായി സ്ഥലമുണ്ടായിട്ടും മുളിയാര്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍

മുള്ളേരിയ: സ്വന്തമായി അര ഏക്കറോളം സ്ഥലം ഉണ്ടായിട്ടും മുളിയാര്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍.പഴയ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ ക്വാട്ടേഴ്‌സും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.ബോവിക്കാനം ടൗണില്‍ അര ഏക്കറോളം സ്ഥലം ഉണ്ടായിട്ടും പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടിയിലേക്ക് അധികൃതര്‍ നീങ്ങിയിട്ടില്ല. ഇതുകാരണം വാടക ഇനത്തില്‍ മാസം പതിനായിരം രൂപയാണ് തപാല്‍ വകുപ്പിന് പാഴാകുന്നത്.40 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പഴയ കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെയാണ് വാടക […]

മുള്ളേരിയ: സ്വന്തമായി അര ഏക്കറോളം സ്ഥലം ഉണ്ടായിട്ടും മുളിയാര്‍ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍.
പഴയ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ ക്വാട്ടേഴ്‌സും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
ബോവിക്കാനം ടൗണില്‍ അര ഏക്കറോളം സ്ഥലം ഉണ്ടായിട്ടും പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടിയിലേക്ക് അധികൃതര്‍ നീങ്ങിയിട്ടില്ല. ഇതുകാരണം വാടക ഇനത്തില്‍ മാസം പതിനായിരം രൂപയാണ് തപാല്‍ വകുപ്പിന് പാഴാകുന്നത്.
40 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പഴയ കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെയാണ് വാടക കെട്ടിടത്തിലേക്ക് ഓഫീസ് മാറിയത്. അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് പലതവണ ജീവനക്കാര്‍ കത്തെഴുതിയെങ്കിലും ഫണ്ട് ലഭിച്ചില്ല. പോസ്റ്റ് മാസ്റ്ററുടെ ക്വാട്ടേഴ്‌സിന്റെ സ്ഥിതിയും ഇതു തന്നെ.
ചോര്‍ച്ച പരിഹരിക്കാന്‍ മുകളില്‍ ഷീറ്റ് പാകിയെങ്കിലും വയറിങ് ഉള്‍പ്പെടെ പഴക്കം കാരണം നശിച്ചിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് വാടക കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയത്. പോസ്റ്റ് ഓഫീസ് വാടക കെട്ടിടത്തിലേക്ക് മാറ്റിയത് ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഒന്നാം നിലയിലേക്ക് പടി കയറി പോകേണ്ടിവരുന്നത് വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രയാസമാകുന്നു. പോസ്റ്റ് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related Articles
Next Story
Share it