ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു

ഛണ്ഡിഗഢ്: ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ബി.ജെ.പി- ജെ.ജെ.പി സഖ്യം 55 വോട്ടുകള്‍ നേടി. പ്രതിപക്ഷത്തിന് 32 വോട്ടുകളാണ് ലഭിച്ചത്.കോണ്‍ഗ്രസ് ആണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാരിനെതിരെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചുവെന്ന് കാട്ടിയാണ് കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഹരിയാനയിലും വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ കൂടിയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. നിയമങ്ങളെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ ചടങ്ങുകള്‍ ഹരിയാനയുടെ ചില ഭാഗങ്ങളില്‍ ആളുകള്‍ ബഹിഷ്‌കരിച്ചിരുന്നു. 90 […]

ഛണ്ഡിഗഢ്: ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ബി.ജെ.പി- ജെ.ജെ.പി സഖ്യം 55 വോട്ടുകള്‍ നേടി. പ്രതിപക്ഷത്തിന് 32 വോട്ടുകളാണ് ലഭിച്ചത്.കോണ്‍ഗ്രസ് ആണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.

സര്‍ക്കാരിനെതിരെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചുവെന്ന് കാട്ടിയാണ് കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഹരിയാനയിലും വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ കൂടിയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. നിയമങ്ങളെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ ചടങ്ങുകള്‍ ഹരിയാനയുടെ ചില ഭാഗങ്ങളില്‍ ആളുകള്‍ ബഹിഷ്‌കരിച്ചിരുന്നു.

90 അംഗ ഹരിയാന സഭയില്‍ ബി.ജെ.പിക്ക് മാത്രം 40 അംഗങ്ങളുണ്ട്. ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിയുടെ 10 അംഗങ്ങളും ബി.ജെ.പിയെ പിന്തുണയ്ക്കുന്നു. കൂടാതെ അഞ്ച് സ്വതന്ത്ര എം.എല്‍.എമാരും സര്‍ക്കാരിനൊപ്പമാണ്. 31 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്.

Related Articles
Next Story
Share it