ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും പൂക്കോയ തങ്ങള്‍ എസ്.പി ഓഫീസില്‍ ഹാജരായില്ല; പിന്നാലെ ലുക്കൗട്ട് നോട്ടീസിറക്കി അന്വേഷണസംഘം

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും ടി.കെ പൂക്കോയ തങ്ങള്‍ കാസര്‍കോട് എസ്.പി ഓഫീസില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് പൂക്കോയ തങ്ങള്‍ക്കെതിരെ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീനെ കാസര്‍കോട് എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് പൂക്കോയ തങ്ങള്‍ക്കും ഹാജരാകാനുള്ള നിര്‍ദേശം ലഭിച്ചത്. ഖമറുദ്ദീനെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും പൂക്കോയ തങ്ങള്‍ എസ്.പി ഓഫീസിലേക്ക് പോയില്ല. ഇതോടെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. ഈ […]

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും ടി.കെ പൂക്കോയ തങ്ങള്‍ കാസര്‍കോട് എസ്.പി ഓഫീസില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് പൂക്കോയ തങ്ങള്‍ക്കെതിരെ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീനെ കാസര്‍കോട് എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് പൂക്കോയ തങ്ങള്‍ക്കും ഹാജരാകാനുള്ള നിര്‍ദേശം ലഭിച്ചത്. ഖമറുദ്ദീനെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും പൂക്കോയ തങ്ങള്‍ എസ്.പി ഓഫീസിലേക്ക് പോയില്ല. ഇതോടെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. ഈ സാഹചര്യത്തില്‍ പൂക്കോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്നാണ് വിവരം. കേസിലെ മറ്റ് പ്രതികളായ ഹിഷാം, സൈനുല്‍ ആബിദ് എന്നിവരെയും അറസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ക്രൈബ്രാഞ്ച്. റിമാണ്ടില്‍ കഴിയുന്ന ഖമറുദ്ദീന്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ഖമറുദ്ദീനെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ സംഘവും ഹരജി നല്‍കിയിരിക്കുകയാണ്.

Related Articles
Next Story
Share it