ദേശീയവേദി വാട്‌സ്ആപ്പ് കൂട്ടായ്മ വാര്‍ഷികം: നിര്‍ധന പെണ്‍കുട്ടിയുടെ പഠന ചെലവ് ഏറ്റെടുത്തു

മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയ വേദിയുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ എട്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ഓണ്‍ലൈന്‍ സൂം വഴി സംഘടിപ്പിച്ചു. മൊഗ്രാലിലെ ഒരു നിര്‍ധന പെണ്‍കുട്ടിക്ക് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാനുള്ള ആഗ്രഹത്തിന് യോഗത്തില്‍ പരിഹാരമായി. ഫീസ് ദേശീയ വേദി വാട്‌സ്ആപ്പ് കൂട്ടായ്മ വഹിക്കും. ഇതിനായുള്ള ആദ്യ തുക കൈമാറുകയും ചെയ്തു. ഗള്‍ഫ് കമ്മിറ്റി ചെയര്‍മാന്‍ സി ഹിദായത്തുള്ള ജെ.ആര്‍.ടി. ഉദ്ഘാടനം ചെയ്തു. ടി.കെ. ജാഫര്‍ അധ്യക്ഷത വഹിച്ചു. എം. മാഹിന്‍ മാസ്റ്റര്‍, അബ്ദുല്ല കുഞ്ഞി ഖന്നച്ച, […]

മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയ വേദിയുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ എട്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ഓണ്‍ലൈന്‍ സൂം വഴി സംഘടിപ്പിച്ചു.
മൊഗ്രാലിലെ ഒരു നിര്‍ധന പെണ്‍കുട്ടിക്ക് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാനുള്ള ആഗ്രഹത്തിന് യോഗത്തില്‍ പരിഹാരമായി. ഫീസ് ദേശീയ വേദി വാട്‌സ്ആപ്പ് കൂട്ടായ്മ വഹിക്കും. ഇതിനായുള്ള ആദ്യ തുക കൈമാറുകയും ചെയ്തു. ഗള്‍ഫ് കമ്മിറ്റി ചെയര്‍മാന്‍ സി ഹിദായത്തുള്ള ജെ.ആര്‍.ടി. ഉദ്ഘാടനം ചെയ്തു. ടി.കെ. ജാഫര്‍ അധ്യക്ഷത വഹിച്ചു.
എം. മാഹിന്‍ മാസ്റ്റര്‍, അബ്ദുല്ല കുഞ്ഞി ഖന്നച്ച, മുഹമ്മദ് അബ്‌കോ, എ.എം. ഷാജഹാന്‍, എ.കെ. ഷംസുദ്ദീന്‍, എം.എസ്.സലീം, മനാഫ് എല്‍.ടി., എം.എ. ഹംസ ബഹ്‌റൈന്‍, കെ.എം. മുനീര്‍ മുതകമ്മല്‍, മൊയ്തീന്‍ പെര്‍വാഡ്, എം.ജി.എ. റഹ്‌മാന്‍, അനീസ് കോട്ട, ടി.എം. സുഹൈബ്, ഹമീദ് കാവില്‍, ടി.കെ. അന്‍വര്‍, മുഹമ്മദ് സ്മാര്‍ട്ട്, മുഹമ്മദ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അബ്ദുല്ലക്കുഞ്ഞി നടപ്പളം, അബ്ദുറഹ്‌മാന്‍ നെല്ലിക്കട്ട, ഇസ്മയില്‍ കൊപ്പളം, വിജയകുമാര്‍, റിയാസ് കരീം, ഇബ്രാഹിം ഖലീല്‍, എച്ച്.എം. കരീം, മുഹമ്മദ് അര്‍ഫാന്‍ സംബന്ധിച്ചു. എം.എം. മൂസ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it