കുമ്പള സി.എച്ച്.സിയുടെ ശോചനീയാവസ്ഥ<br>പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കുമ്പള: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ നിവേദനം നല്‍കി.കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ അടിസ്ഥാന വികസനത്തിന് കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കണമെന്ന് നിവേദനത്തില്‍ ദേശീയവേദി ആവശ്യപ്പെട്ടു. കുമ്പളയിലെയും പരിസരപ്രദേശങ്ങളിലേയും മത്സ്യത്തൊഴിലാളികളും കര്‍ഷകരും ഏറെ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രിയാണ് വര്‍ഷങ്ങളായി അവഗണന നേരിടുന്നത്. ദിവസേന മുന്നൂറോളം രോഗികളാണ് ചികിത്സയ്ക്കായി ഈ ആരോഗ്യകേന്ദ്രത്തില്‍ എത്തുന്നത്. ഡോക്ടര്‍മാരുടെയും […]

കുമ്പള: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ നിവേദനം നല്‍കി.
കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ അടിസ്ഥാന വികസനത്തിന് കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കണമെന്ന് നിവേദനത്തില്‍ ദേശീയവേദി ആവശ്യപ്പെട്ടു. കുമ്പളയിലെയും പരിസരപ്രദേശങ്ങളിലേയും മത്സ്യത്തൊഴിലാളികളും കര്‍ഷകരും ഏറെ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രിയാണ് വര്‍ഷങ്ങളായി അവഗണന നേരിടുന്നത്. ദിവസേന മുന്നൂറോളം രോഗികളാണ് ചികിത്സയ്ക്കായി ഈ ആരോഗ്യകേന്ദ്രത്തില്‍ എത്തുന്നത്. ഡോക്ടര്‍മാരുടെയും ഒപ്പം ഫാര്‍മസിസ്റ്റിന്റെയും ജീവനക്കാരുടെയും കുറവ് രോഗികള്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നു. മരുന്ന് വാങ്ങണമെങ്കില്‍ മണിക്കൂറുകളോളം രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ് ആരോഗ്യകേന്ദ്രത്തില്‍ ഉള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുമ്പള സി.എച്ച്.സിയോട് കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് അടിസ്ഥാനസൗകര്യവികസനത്തിന് ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.

Related Articles
Next Story
Share it