ഷാരൂഖ്ഖാനില്‍ നിന്ന് 25 കോടി ആവശ്യപ്പെട്ടെന്ന്; സമീര്‍ വാങ്കഡെയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം

മുംബൈ: ആര്യന്‍ഖാനെ ലഹരിക്കേസില്‍ നിന്ന് ഒഴിവാക്കാന്‍ പിതാവും നടനുമായ ഷാരുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) മുംബൈ മേധാവി സമീര്‍ വാങ്കഡെയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. വാങ്കഡെയെ എന്‍.സി.ബി. ഡയറക്ടര്‍ ജനറല്‍ ഡല്‍ഹിക്കു വിളിപ്പിച്ചു. ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണു സൂചന. എന്നാല്‍ സമീര്‍ വാങ്ക്‌ഡെ ആരോപണങ്ങള്‍ തള്ളി. തന്നെ കുടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങള്‍ തടയണമെന്നഭ്യര്‍ത്ഥിച്ചു സെഷന്‍സ് കോടതിയെ സമീപിച്ചു. എന്നാല്‍, കോഴ ആരോപണം ഉന്നയിച്ച സാക്ഷി […]

മുംബൈ: ആര്യന്‍ഖാനെ ലഹരിക്കേസില്‍ നിന്ന് ഒഴിവാക്കാന്‍ പിതാവും നടനുമായ ഷാരുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) മുംബൈ മേധാവി സമീര്‍ വാങ്കഡെയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
വാങ്കഡെയെ എന്‍.സി.ബി. ഡയറക്ടര്‍ ജനറല്‍ ഡല്‍ഹിക്കു വിളിപ്പിച്ചു. ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ സാധ്യതയുണ്ടെന്നാണു സൂചന. എന്നാല്‍ സമീര്‍ വാങ്ക്‌ഡെ ആരോപണങ്ങള്‍ തള്ളി. തന്നെ കുടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങള്‍ തടയണമെന്നഭ്യര്‍ത്ഥിച്ചു സെഷന്‍സ് കോടതിയെ സമീപിച്ചു. എന്നാല്‍, കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകര്‍ സയിലിന്റെ സത്യവാങ്മൂലം സ്വീകരിക്കരുതെന്ന അപേക്ഷ കോടതി തള്ളിയതു തിരിച്ചടിയായി. പ്രഭാകറിന് മുംബൈ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
ആര്യനെ അറസ്റ്റ് ചെയ്ത റെയ്ഡില്‍ സ്വകാര്യ ഡിറ്റക്ടീവ് എന്ന് അവകാശപ്പെട്ട് എന്‍.സി.ബി. സംഘത്തിനൊപ്പം എത്തിയ കിരണ്‍ ഗോസാവിയാണ് വാങ്കഡെയ്ക്കു വേണ്ടി കോഴ ചോദിച്ചതെന്നാണ് ആരോപണം. തൊഴില്‍ തട്ടിപ്പുകേസുകളില്‍ പ്രതിയായ ഗോസാവിയും ആര്യന്‍ കേസില്‍ സാക്ഷിയാണ്. അതിനിടെ, വാങ്കഡെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയാണ് സംവരണ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി. നേതാവുമായ നവാബ് മാലിക് ആരോപിച്ചു.

Related Articles
Next Story
Share it