അമിതഭാരവുമായി പോകുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്; 91500 പിഴ ഈടാക്കി

കാസര്‍കോട്: നീലേശ്വരം-കോട്ടപ്പുറം, കയ്യൂര്‍ ചെമ്പ്രങ്ങാനം റോഡുകളില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് അമിതഭാരവുമായി എത്തിയ നിരവധി വാഹനങ്ങള്‍ പിടിയിലായത്. ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിലെ പരിശോധന ഒഴിവാക്കാന്‍ മരത്തടികള്‍ കയറ്റി പോകുന്ന ലോറികള്‍ അടക്കം അമിതഭാരവുമായി എത്തുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ വരുത്തുന്ന തരത്തിലാണ് കോട്ടപ്പുറം പാലം വഴി പോകുന്നത്. ഇത് നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. കൂടാതെ കിഫ്ബി വഴി നിര്‍മ്മിച്ച കയ്യൂര്‍ ചെമ്പങ്ങാനം റോഡുകളിലൂടെ അമിത ഭാരം കയറ്റി തടിവണ്ടികള്‍ പോകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍, എന്‍ഫോഴ്സ്മെന്റ് […]

കാസര്‍കോട്: നീലേശ്വരം-കോട്ടപ്പുറം, കയ്യൂര്‍ ചെമ്പ്രങ്ങാനം റോഡുകളില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് അമിതഭാരവുമായി എത്തിയ നിരവധി വാഹനങ്ങള്‍ പിടിയിലായത്. ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിലെ പരിശോധന ഒഴിവാക്കാന്‍ മരത്തടികള്‍ കയറ്റി പോകുന്ന ലോറികള്‍ അടക്കം അമിതഭാരവുമായി എത്തുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ വരുത്തുന്ന തരത്തിലാണ് കോട്ടപ്പുറം പാലം വഴി പോകുന്നത്. ഇത് നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. കൂടാതെ കിഫ്ബി വഴി നിര്‍മ്മിച്ച കയ്യൂര്‍ ചെമ്പങ്ങാനം റോഡുകളിലൂടെ അമിത ഭാരം കയറ്റി തടിവണ്ടികള്‍ പോകുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ഡേവിഡിന്റെ നിര്‍ദ്ദേശപ്രകാരം എം.വിഐ ചന്ദ്രകുമാര്‍, എ.എം.വി.ഐ.വിജേഷ് പി.വി, സുധീഷ് എം, ഡ്രൈവര്‍ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത 6 വാഹനങ്ങള്‍ക്ക് ഇ ചാലാന്‍ വഴി 91500 പിഴ ഈടാക്കി മേല്‍നടപടികള്‍ സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Articles
Next Story
Share it