ദന്തഡോക്ടറുടെ ആത്മഹത്യ; അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു

കാസര്‍കോട്: ബദിയടുക്കയിലെ ദന്തഡോക്ടര്‍ എസ്. കൃഷ്ണമൂര്‍ത്തി(52) ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുമ്പഡാജെയിലെ അഷ്‌റഫ്, കുമ്പഡാജെ അന്നടുക്കയിലെ മുഹമ്മദ് ശിഹാബുദ്ദീന്‍, വിദ്യാഗിരി മുനിയൂരിലെ ഉമറുല്‍ ഫാറൂഖ്, ബദിയടുക്ക ചെന്നാര്‍ക്കട്ടയിലെ മുഹമ്മദ് ഹനീഫ എന്ന അന്‍വര്‍, അലി എന്നിവര്‍ക്കാണ് ഇന്നലെ ജാമ്യം നല്‍കിയത്. ഇവരുടെ ജാമ്യാപേക്ഷ ഒരാഴ്ച മുമ്പ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കൃഷ്ണമൂര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് പ്രാദേശികനേതാക്കള്‍ അടക്കം […]

കാസര്‍കോട്: ബദിയടുക്കയിലെ ദന്തഡോക്ടര്‍ എസ്. കൃഷ്ണമൂര്‍ത്തി(52) ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുമ്പഡാജെയിലെ അഷ്‌റഫ്, കുമ്പഡാജെ അന്നടുക്കയിലെ മുഹമ്മദ് ശിഹാബുദ്ദീന്‍, വിദ്യാഗിരി മുനിയൂരിലെ ഉമറുല്‍ ഫാറൂഖ്, ബദിയടുക്ക ചെന്നാര്‍ക്കട്ടയിലെ മുഹമ്മദ് ഹനീഫ എന്ന അന്‍വര്‍, അലി എന്നിവര്‍ക്കാണ് ഇന്നലെ ജാമ്യം നല്‍കിയത്. ഇവരുടെ ജാമ്യാപേക്ഷ ഒരാഴ്ച മുമ്പ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കൃഷ്ണമൂര്‍ത്തിയുടെ മരണവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് പ്രാദേശികനേതാക്കള്‍ അടക്കം അഞ്ചുപേര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നത്. പിന്നീട് പ്രതികളെ അറസ്റ്റ് ചെയ്ത് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ബദിയടുക്കയിലെ സ്വകാര്യക്ലിനിക്കില്‍ ദന്തചികില്‍സക്കെത്തിയ 32കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഡോ. കൃഷ്ണമൂര്‍ത്തി പ്രതിയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ അടക്കമുള്ള സംഘം രണ്ടുതവണ ക്ലിനിക്കിലെത്തി കൃഷ്ണമൂര്‍ത്തിയ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് ശേഷം കാണാതായ ഡോക്ടറെ നവംബര്‍ 10ന് രാവിലെ കുന്താപുരത്ത് റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാപ്രേരണക്ക് ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നത്. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ ഉഡുപ്പി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്താപുരം പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

Related Articles
Next Story
Share it