ബദിയടുക്കയിലെ ദന്തഡോക്ടറുടെ ആത്മഹത്യ; ലീഗ് പ്രാദേശിക നേതാക്കളടക്കം അഞ്ചുപേര്‍ റിമാണ്ടില്‍
ബദിയടുക്ക: ബദിയടുക്കയിലെ ദന്തഡോക്ടര്‍ എസ്. കൃഷ്ണമൂര്‍ത്തി(52) ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ മുസ്ലിംലീഗ് പ്രാദേശികനേതാക്കള്‍ അടക്കം അഞ്ചുപേരെ കോടതി റിമാണ്ട് ചെയ്തു.കുമ്പഡാജെയിലെ അഷ്‌റഫ്, കുമ്പഡാജെ അന്നടുക്കയിലെ മുഹമ്മദ് ശിഹാബുദ്ദീന്‍, വിദ്യാഗിരി മുനിയൂരിലെ ഉമറുല്‍ ഫാറൂഖ്, ബദിയടുക്ക ചെന്നാര്‍ക്കട്ടയിലെ മുഹമ്മദ് ഹനീഫ എന്ന അന്‍വര്‍, അലി എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇവരില്‍ മുഹമ്മദ് ഹനീഫ എന്ന അന്‍വര്‍ മുസ്ലിംലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും […]

ബദിയടുക്ക: ബദിയടുക്കയിലെ ദന്തഡോക്ടര്‍ എസ്. കൃഷ്ണമൂര്‍ത്തി(52) ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ മുസ്ലിംലീഗ് പ്രാദേശികനേതാക്കള്‍ അടക്കം അഞ്ചുപേരെ കോടതി റിമാണ്ട് ചെയ്തു.
കുമ്പഡാജെയിലെ അഷ്‌റഫ്, കുമ്പഡാജെ അന്നടുക്കയിലെ മുഹമ്മദ് ശിഹാബുദ്ദീന്‍, വിദ്യാഗിരി മുനിയൂരിലെ ഉമറുല്‍ ഫാറൂഖ്, ബദിയടുക്ക ചെന്നാര്‍ക്കട്ടയിലെ മുഹമ്മദ് ഹനീഫ എന്ന അന്‍വര്‍, അലി എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇവരില്‍ മുഹമ്മദ് ഹനീഫ എന്ന അന്‍വര്‍ മുസ്ലിംലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും അലി മുസ്ലിംലീഗ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമാണ്.
ബദിയടുക്കയിലെ ക്ലിനിക്കില്‍ ദന്തചികിത്സക്കെത്തിയ 32കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് കൃഷ്ണമൂര്‍ത്തിയെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഭീഷണിയെ തുടര്‍ന്ന് കാണാതായ കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം കുന്താപുരത്ത് റെയില്‍പാളത്തില്‍ കണ്ടെത്തുകയായിരുന്നു. കൃഷ്ണമൂര്‍ത്തി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.