ബദിയടുക്കയില്‍ ഡെങ്കിപ്പനി ബോധവല്‍ക്കരണം നടത്തി

ബദിയടുക്ക: പൊതുജനാരോഗ്യ വിഭാഗം ദേശീയ ഡെങ്കിപ്പനി ദിനാരചരണത്തിന്റെ ഭാഗമായി ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ ബി.എസ്.എന്‍.എല്‍ ഓഫീസ്, ക്യംപ്‌കോ റീജിയണല്‍ ഓഫീസ് തുടങ്ങി 15ഓളം സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. ആരോഗ്യ വിഭാഗം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിപാലിക്കുമെന്നും ക്രിയാത്മകമായ പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കിപ്പനിയെ പ്രതിരോധിക്കുമെന്നും ബദിയടുക്ക സബ് ഇന്‍സ്പെക്ടര്‍ കെ.ജെ. മാത്യു പറഞ്ഞു. ക്യാംപ്‌കോ റീജിയണല്‍ ഓഫീസിലെ 25ഓളം വരുന്ന തൊഴിലാളികളെ ഉള്‍പ്പെടുത്തി സ്ഥാപനവും പരിസരവും വൃത്തിയാക്കുകയും ചെയ്തു.ആരോഗ്യ വകുപ്പിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃക […]

ബദിയടുക്ക: പൊതുജനാരോഗ്യ വിഭാഗം ദേശീയ ഡെങ്കിപ്പനി ദിനാരചരണത്തിന്റെ ഭാഗമായി ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ ബി.എസ്.എന്‍.എല്‍ ഓഫീസ്, ക്യംപ്‌കോ റീജിയണല്‍ ഓഫീസ് തുടങ്ങി 15ഓളം സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. ആരോഗ്യ വിഭാഗം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിപാലിക്കുമെന്നും ക്രിയാത്മകമായ പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കിപ്പനിയെ പ്രതിരോധിക്കുമെന്നും ബദിയടുക്ക സബ് ഇന്‍സ്പെക്ടര്‍ കെ.ജെ. മാത്യു പറഞ്ഞു. ക്യാംപ്‌കോ റീജിയണല്‍ ഓഫീസിലെ 25ഓളം വരുന്ന തൊഴിലാളികളെ ഉള്‍പ്പെടുത്തി സ്ഥാപനവും പരിസരവും വൃത്തിയാക്കുകയും ചെയ്തു.
ആരോഗ്യ വകുപ്പിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃക പരമാണെന്നും ക്യാംപ്‌കോ ബ്രാഞ്ച് മാനേജര്‍ ദിനേശ് കുമാര്‍ അഭിപ്രായപ്പെട്ടു. ബദിയടുക്ക സാമൂഹികാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി.കെ ബാബു, സുബ്രഹ്മണ്യന്‍, രാജേഷ്, ഷാക്കിര്‍, ബദിയടുക്ക പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മാധവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഇസ്മായില്‍, സിവില്‍ പൊലീസ് ഓഫീസര്‍ മാരായ പ്രശാന്ത്, രതീഷ്, അജിത്ത് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ബദിയടുക്ക സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് അറിയിച്ചു.

Related Articles
Next Story
Share it