പുതുവത്സരാഘോഷത്തില്‍ ഫോട്ടോഷൂട്ടിന് മാതാപിതാക്കള്‍ സമ്മതിച്ചില്ല; കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ബംഗളൂരു: പുതുവത്സരാഘോഷത്തില്‍ ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ബംഗളൂരു ജയനഗറിലെ പ്രമുഖ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയായ 21കാരി വര്‍ഷിണിയാണ് മരിച്ചത്.സുധാമ നഗറില്‍ താമസക്കാരിയായ വര്‍ഷിണി ഫോട്ടോഗ്രാഫി കോഴ്‌സ് പഠിക്കുകയായിരുന്നു. ഒരു മാളില്‍ പോയി സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോഷൂട്ട് നടത്തണമെന്നായിരുന്നു വര്‍ഷിണിയുടെ ആഗ്രഹമെന്ന് പൊലീസ് പറഞ്ഞു. വര്‍ഷിണി പോകാന്‍ ഒരുങ്ങിയപ്പോള്‍ മാതാപിതാക്കള്‍ എതിര്‍ക്കുകയും പുറത്തുപോകുന്നത് തടയുകയും ചെയ്തു. ഇതോടെ വര്‍ഷിണി കിടപ്പുമുറിയില്‍ കയറി വാതിലടക്കുകയും സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയുമായിരുന്നു. വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് […]

ബംഗളൂരു: പുതുവത്സരാഘോഷത്തില്‍ ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ബംഗളൂരു ജയനഗറിലെ പ്രമുഖ കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയായ 21കാരി വര്‍ഷിണിയാണ് മരിച്ചത്.
സുധാമ നഗറില്‍ താമസക്കാരിയായ വര്‍ഷിണി ഫോട്ടോഗ്രാഫി കോഴ്‌സ് പഠിക്കുകയായിരുന്നു. ഒരു മാളില്‍ പോയി സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോഷൂട്ട് നടത്തണമെന്നായിരുന്നു വര്‍ഷിണിയുടെ ആഗ്രഹമെന്ന് പൊലീസ് പറഞ്ഞു. വര്‍ഷിണി പോകാന്‍ ഒരുങ്ങിയപ്പോള്‍ മാതാപിതാക്കള്‍ എതിര്‍ക്കുകയും പുറത്തുപോകുന്നത് തടയുകയും ചെയ്തു. ഇതോടെ വര്‍ഷിണി കിടപ്പുമുറിയില്‍ കയറി വാതിലടക്കുകയും സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയുമായിരുന്നു. വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.