അമ്മക്ക് ജന്മദിനാശംസ നേരാന്‍ വാര്‍ഡന്‍ മൊബൈല്‍ഫോണ്‍ നല്‍കിയില്ല; പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു
മംഗളൂരു: അമ്മക്ക് ജന്മദിനാശംസ നേരാന്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിന്യ ശാരദ വിദ്യാനികേതനിലെ വിദ്യാര്‍ഥിയും ബംഗളൂരു ഹൊസകോട്ട് സ്വദേശിയുമായ പൂര്‍വജ് (14) ആണ് മരിച്ചത്. ജൂണ്‍ 11ന് പൂര്‍വജിന്റെ അമ്മയുടെ ജന്മദിനമായിരുന്നു. അമ്മക്ക് ആശംസ അറിയിക്കാന്‍ പൂര്‍വജ് ഹോസ്റ്റല്‍ വാര്‍ഡനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതിനിടെ ബന്ധുക്കള്‍ 14 തവണ പൂര്‍വജിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ അനുവദിച്ചില്ല. ഇതോടെ കുട്ടി കടുത്ത […]

മംഗളൂരു: അമ്മക്ക് ജന്മദിനാശംസ നേരാന്‍ വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിന്യ ശാരദ വിദ്യാനികേതനിലെ വിദ്യാര്‍ഥിയും ബംഗളൂരു ഹൊസകോട്ട് സ്വദേശിയുമായ പൂര്‍വജ് (14) ആണ് മരിച്ചത്.
ജൂണ്‍ 11ന് പൂര്‍വജിന്റെ അമ്മയുടെ ജന്മദിനമായിരുന്നു. അമ്മക്ക് ആശംസ അറിയിക്കാന്‍ പൂര്‍വജ് ഹോസ്റ്റല്‍ വാര്‍ഡനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതിനിടെ ബന്ധുക്കള്‍ 14 തവണ പൂര്‍വജിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ അനുവദിച്ചില്ല. ഇതോടെ കുട്ടി കടുത്ത മാനസികാസ്വാസ്ഥ്യത്തിലായിരുന്നു.
ഞായറാഴ്ച രാവിലെയാണ് കുട്ടിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടത്. ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥികള്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചു. വൈകുന്നേരത്തോടെ വീട്ടുകാര്‍ ഹോസ്റ്റലിലെത്തുകയും വിദ്യാര്‍ഥിയുടെ മരണം സംബന്ധിച്ച് ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഹോസ്റ്റലിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കാന്‍ പാടില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.