ശ്വാസം കിട്ടാതെ ഇന്ത്യ; നിരവധി ആശുപത്രികളില്‍ പോയെങ്കിലും കിടക്ക ലഭ്യമല്ലെന്ന് പറഞ്ഞ് മടക്കിയച്ചു; ആശുപത്രി കിടക്ക ലഭിക്കാത്തതില്‍ മനംനൊന്ത് കോവിഡ് രോഗിയായ സ്ത്രീ ജീവനൊടുക്കി

മുംബൈ: ആശുപത്രി കിടക്ക നിഷേധിച്ചതില്‍ മനംനൊന്ത് കോവിഡ് ബാധിതയായ സ്ത്രീ ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചിട്ടും കിടക്കകളില്ലെന്ന പേരില്‍ ആശുപത്രികള്‍ പ്രവേശനം നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുകയായിരുന്നു. പിറ്റേന്ന് രാവിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കോവിഡ് മാനദണ്ഡങ്ങള്‍ അനിസരിച്ച് അന്തിമ ചടങ്ങുകള്‍ നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ എട്ടിന് വൈകുന്നേരം ശ്വാസോച്ഛ്വാസം, മറ്റ് പ്രശ്നങ്ങള്‍ മൂലം പൂനെയിലെ വാര്‍ജെ പ്രദേശത്ത് കോവിഡ് ആശുപത്രിയില്‍ എത്തിച്ച ഇവരെ […]

മുംബൈ: ആശുപത്രി കിടക്ക നിഷേധിച്ചതില്‍ മനംനൊന്ത് കോവിഡ് ബാധിതയായ സ്ത്രീ ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചിട്ടും കിടക്കകളില്ലെന്ന പേരില്‍ ആശുപത്രികള്‍ പ്രവേശനം നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുകയായിരുന്നു. പിറ്റേന്ന് രാവിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കോവിഡ് മാനദണ്ഡങ്ങള്‍ അനിസരിച്ച് അന്തിമ ചടങ്ങുകള്‍ നടത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏപ്രില്‍ എട്ടിന് വൈകുന്നേരം ശ്വാസോച്ഛ്വാസം, മറ്റ് പ്രശ്നങ്ങള്‍ മൂലം പൂനെയിലെ വാര്‍ജെ പ്രദേശത്ത് കോവിഡ് ആശുപത്രിയില്‍ എത്തിച്ച ഇവരെ പരിശോധന നടത്തിയതോടെ കോവിഡ് സ്ഥിരീകരിച്ചു. കൊറോണ വ്യാപനം മൂലം ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞിരുന്നു, പലയിടത്തും കിടക്കകള്‍ ലഭ്യമായിരുന്നില്ല. ഇവരുടെ ഭര്‍ത്താവ് നിരവധി ആശുപത്രികള്‍ സന്ദര്‍ശിച്ചെങ്കിലും അവര്‍ക്ക് ഒരു കിടക്ക കണ്ടെത്താനായില്ല. കിടക്കകളുടെ അഭാവം ചൂണ്ടിക്കാട്ടി എല്ലാ സൗകര്യങ്ങളും പ്രവേശനവും അധികൃതര്‍ നിഷേധിച്ചു. തുടര്‍ന്ന് അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഒരു ആശുപത്രിയിലും ഒരു കിടക്ക പോലും ലഭിക്കാത്തതിനാല്‍ എന്റെ ഭാര്യ മാനസികമായി തളര്‍ന്നു. ഭയങ്കര ചുമയും, ശരിയായി ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അവര്‍. ഈ കടുത്ത ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും, പ്രവേശനത്തിനായി ഞങ്ങള്‍ നഗരത്തിന് ചുറ്റുമുള്ള ഒന്നിലധികം ആശുപത്രികള്‍ സന്ദര്‍ശിച്ചു. എന്നാല്‍ എല്ലാവരും നിരസിച്ചു. ഞങ്ങള്‍ നിരാശരായി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ഭര്‍ത്താവ് പറഞ്ഞു.

Related Articles
Next Story
Share it