ക്ഷേമനിധിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചു; ക്ഷീരകര്‍ഷകന് 1.15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃഫോറം വിധി

കാസര്‍കോട്: ക്ഷേമനിധിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചെന്ന പരാതിയില്‍ ക്ഷീരകര്‍ഷകന് 1.15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം വിധിച്ചു. ഭീമനടി കുറുഞ്ചേരിയിലെ ബി. കുഞ്ഞുമുഹമ്മദിന്(72) അനുകൂലമായാണ് വിധിയുണ്ടായത്. കുഞ്ഞുമുഹമ്മദ് കാലിക്കടവ് ക്ഷീരസംഘത്തില്‍ പാലളക്കുന്ന ജോലി ചെയ്തുവരികയാണ്. ക്ഷേമനിധി ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് 2016 നവംബറില്‍ കുഞ്ഞുമുഹമ്മദ് പരാതി നല്‍കുകയായിരുന്നു. ക്ഷേമനിധി ആനുകൂല്യം നിഷേധിച്ചതിന് കുഞ്ഞുമുഹമ്മദിന് ഒരുലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 15,000 രൂപ കോടതിചിലവുകള്‍ക്കായി നല്‍കാനും ഉപഭോക്തൃഫോറം വിധിക്കുകയായിരുന്നു.

Related Articles
Next Story
Share it