മഞ്ചേശ്വരം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് ആസ്പത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു. തൂമീനാടു കുഞ്ചുത്തൂര്‍ മഹാലിങ്കേശ്വര ക്ഷേത്രത്തിന്റെ സമീപത്തെ സുകുമാരന്‍ ടൈലര്‍ – രാധ ദമ്പതികളുടെ മകന് ശരത്ത് (39) ആണ് മരിച്ചത്. ഒരു മാസം മുമ്പ് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനിനെ തുടര്‍ന്ന് നാല് ദിവസം മുമ്പാണ് വീട്ടിലേക്ക് മടങ്ങിയത്. ഇന്നലെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്. ഭാര്യ: മമത. മക്കള്‍: ധന്യശ്രീ, യതീഷ്.