ചെങ്കള: ചെങ്കള പഞ്ചായത്ത് ഹാളില്‍ പ്രസിഡണ്ട് കാദര്‍ ബദ്രിയയുടെ അധ്യക്ഷതയില്‍ ദേശീയ ഡെങ്കിപ്പനി ദിനാചരണ യോഗം നടത്തി. ആശാപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, എന്‍.എസ്.എസ് വളണ്ടിയേര്‍സ് എന്നിവര്‍ക്കായി മെഡിക്കല്‍ ഓഫീസര്‍ കെവിന് ഡെങ്കിപനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. സിവില്സ്റ്റേഷന് പരിസരം വാര്‍ഡ് മെമ്പര്‍ ഖദീജ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണ പ്രസാദ് ഇവരുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന് ജീവനക്കാരോടൊപ്പം കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനം നടത്തി. 6 കുടുംബ ക്ഷേമ ഉപകേന്ദ്രത്തിന് കീഴിലെ വാര്‍ഡുകളിലും ആശാപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, എന്‍.എസ്.എസ് വളണ്ടിയേര്‍സ്, ആരോഗ്യ ജാഗ്രത പ്രവര്‍ത്തകര്‍ ഇവര്‍ ചേര്‍ന്ന് കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനം നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഹാസിഫ്, കൃഷ്ണപ്രസാദ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരായ ആശാമോള്‍, സബീന, ആശ, സിന്ധു, അശ്വതി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.